Tennis

യു എസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം യാനിക് സിന്നറിന്

യു എസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം യാനിക് സിന്നറിന്
X

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം യാനിക് സിന്നറിന്. ഫൈനലില്‍ യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സി തോല്‍പ്പിച്ചാണ് യാനിക് സിന്നിറിന്റെ കിരീടനേട്ടം. സ്‌കോര്‍ 6-3, 6-4, 7-5. 23കാരനായ സിന്നറുടെ രണ്ടാം ഗ്രാന്‍ഡ് സ്‌ലാം കിരീടമാണിത്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.

സെമിയില്‍ ബ്രിട്ടന്റെ ജാക് ഡ്രേപ്പറെ 75,76 (73), 62 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് സിന്നര്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമായത്. കിരീടനേട്ടത്തോടെ യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരവുമായി ഈ 23 കാരന്‍.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെ വീഴ്ത്തിയാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്നത്. 2022 ലെ യുഎസ് ഓപ്പണില്‍ താരം അവസാന എട്ടിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രീക്വാര്‍ട്ടറില്‍ അലക്‌സാണ്ടര്‍ സ്വരേവിനോടു തോറ്റു. 2023 ലെ വിമ്പിള്‍ഡന്‍ സെമി ഫൈനല്‍ കളിച്ച താരം കൂടിയാണ് സിന്നര്‍.



Next Story

RELATED STORIES

Share it