- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രണയം വിരലില്‍ തൊടുമ്പോള്‍
X
എ.പി. വിനോദ്കുമാര്‍
.
പ്രണയം വിരലില്‍ തൊട്ടപ്പോള്‍ എന്‍ഡോസള്‍ഫാന്‍ തളര്‍ത്തിയ കുണ്ടാറിലെ ശ്രുതിക്ക് താന്‍ ഇരയല്ലെന്ന തിരിച്ചറിവുണ്ടായി. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ജഗദീഷാണ് ഇരുട്ടില്‍ പുതഞ്ഞുപോയ അവളുടെ ജീവിതത്തിലേക്ക് പ്രണയത്തിന്റെ വെളിച്ചവുമായി എത്തിയത്. |
ശ്രുതിയെ ഓര്‍മയില്ലേ? എന്‍ഡോസള്‍ഫാന്‍, ജീവിതം തകര്‍ത്ത ആ പെണ്‍കുട്ടിയെ. ജന്മനാ ഒരു കാലില്ലാതെ ഓരോ കൈയിലും മൂന്നും നാലും വിരലുകള്‍ മാത്രമായി പിറന്ന അവളുടെ രൂപമായിരുന്നു എന്‍ഡോസള്‍ഫാന്റെ പ്രതീകമായി ലോകം മുഴുവന്‍ പ്രചരിക്കപ്പെട്ടത്.ഇന്നവള്‍ ബംഗളൂരുവിലെ മാകടി ഗവ. ഹോമിയോ മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിനൊരുങ്ങുകയാണ്. രോഗബാധിതയായി വീടിന്റെ മൂലയില്‍ തഴയപ്പെട്ട ശ്രുതിയെ നാട്ടുകാരനും ജനകീയ ആരോഗ്യപ്രവര്‍ത്തകനുമായ ഡോ. വൈ.എസ്. മോഹന്‍കുമാറാണ് ആദ്യം വെളിച്ചത്തിലേക്കു നയിച്ചത്. പ്ലസ്ടു പഠനത്തിനിടയിലാണ് പ്രണയമന്ത്രവുമായി ജഗദീഷ് ശ്രുതിയെ തേടിയെത്തിയത്.പഠിക്കാനും മുന്നേറാനും പ്രണയം നിമിത്തമായെന്ന് ശ്രുതിയും സമ്മതിക്കുന്നു. വാര്‍പ്പ് തൊഴിലാളിയായ ജഗദീഷ് ശ്രുതിയുടെ ജീവിതവും പ്രശ്‌നങ്ങളും പത്രമാധ്യമങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. അന്നേ വല്ലാത്ത ഒരു അടുപ്പവും തോന്നിയിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ അത് പ്രണയമായി വളര്‍ന്നു. ജാതിയും മതവും വകവയ്ക്കാതെ 2013 ആഗസ്തില്‍ ജഗദീഷ്, ശ്രുതിയെ താലികെട്ടി. ശ്രുതിയെ കര്‍ണാടക പുത്തൂരിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലയച്ചതും ജഗദീഷാണ്. പഠിക്കാനും മുന്നേറാനും പ്രണയം നിമിത്തമായെന്ന് ശ്രുതിയും സമ്മതിക്കുന്നു. എന്‍ഡോസള്‍ഫാന്‍ വിഷമഴയെത്തുടര്‍ന്ന് പറവകളും ശലഭങ്ങളും മത്സ്യ ങ്ങളും ദേശം വിട്ടുപോയ വാണിനഗര്‍, നരകം മണക്കുന്ന ദേശമായിരുന്നു. ഇവിടെയാണ് ശ്രുതിയുടെ ജനനം. അമ്മ മൂന്നാം വയസ്സില്‍ മരണപ്പെട്ടു. ഡോ. മോഹന്‍കുമാറിന്റെയും പത്രപ്രവര്‍ത്തകനായ ശ്രീ പഡ്രെയുടെയും ശ്രമഫലമാണ് എന്‍മകജെ, വാണിനഗര്‍, സ്വര്‍ഗ എന്നിവിടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ഇരകളെക്കുറിച്ച് ലോകം അറിഞ്ഞത്. ശ്രുതിയെ ഓര്‍മയില്ലേ? എന്‍ഡോസള്‍ഫാന്‍, ജീവിതം തകര്‍ത്ത ആ പെണ്‍കുട്ടിയെ. അന്ന് വാര്‍ത്തകളിലെല്ലാം നിറഞ്ഞുനിന്നത് ശ്രുതിയുടെ ചിത്രങ്ങളും വാര്‍ത്തയുമായിരുന്നു. സാധാരണ കുട്ടികളില്‍നിന്ന് വ്യത്യസ്തയായി 10ാം വയസ്സില്‍ ശ്രുതി ഒന്നാം ക്ലാസില്‍ ചേര്‍ന്നു. കൃത്രിമ കാലു വച്ച് 2 കിലോമീറ്റര്‍ നടന്നു വേണമായിരുന്നു സ്‌കൂളിലെത്താന്‍. അതൊന്നും പഠനത്തിനു തടസ്സമായില്ല. എ പ്ലസോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശ്രുതി മുള്ളേരിയിലെ ഗവ. സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു സയന്‍സിനു ചേര്‍ന്നു. അവിടെയും ഉന്നതവിജയം നേടി. മെഡിക്കല്‍ പ്രവേശനം ലഭിച്ചെങ്കിലും ജഗദീഷും ശ്രുതിയും റവന്യൂഭൂമിയില്‍ പണിത കൂരയിലാണ് താമസം. മെഡിക്കല്‍ എന്‍ട്രന്‍സില്‍ റാങ്ക് ലഭിച്ചതറിഞ്ഞ് ഹോമിയോപ്പതിക് അസോസിയേഷന്‍ ഒരു ലക്ഷം രൂപ നല്‍കി ശ്രുതിയെ ആദരിച്ചിരുന്നു. സര്‍ക്കാരും അവസരത്തിനൊത്ത് ഉയര്‍ന്നു. ശ്രുതിയുടെ സര്‍വപഠനചെലവും വഹിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കി. എങ്കിലും അതേക്കുറിച്ച് ഇതേവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. എന്‍ഡോസള്‍ഫാന്‍ സമരത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന സി.പി.എം. ഭരിക്കുന്ന ജില്ലാ പഞ്ചായത്തും ശ്രുതിയെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപറയുന്നു. എന്തും സഹിച്ചും താന്‍ പഠിച്ച് ഡോക്ടറായി എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ സേവനം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രുതി- അവള്‍ക്കു കൂട്ടായി അവളുടെ പ്രിയന്‍ ജഗദീഷും. |
Next Story
RELATED STORIES
മലയോര മേഖലയുടെ ജീവല്‍ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച ഹര്‍ത്താല്‍ പൊതുസമൂഹം ...
16 Jan 2025 6:37 AM GMTഗസയിലെ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ഇന്ത്യ
16 Jan 2025 6:31 AM GMTഓണ്‍ലൈന്‍ ട്രേഡിങില്‍ ലാഭം വാഗ്ദാനം ചെയ്ത് കേരള ഹൈക്കോടതി റിട്ടയേര്‍ഡ് ...
16 Jan 2025 6:07 AM GMTസമരം ശക്തമാക്കി കര്‍ഷകര്‍; ദല്ലേവാളിന്റെ നിരാഹാരസമരം 50 ദിവസം...
16 Jan 2025 5:54 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്സണല്‍ രണ്ടില്‍; ന്യൂകാസിലും മുന്നോട്ട്
16 Jan 2025 5:34 AM GMTകൊക്കകോള, ഡെറ്റോള്‍, ഡാബ; കുംഭമേളയില്‍ കോടികള്‍ വരുമാനമുണ്ടാക്കാന്‍...
16 Jan 2025 5:33 AM GMT