Flash News

ഷോപ്പ്‌സ് ആക്ട്; യോജിച്ച പോരാട്ടത്തിന് തയ്യാറെടുക്കുക: എ വാസു

ഷോപ്പ്‌സ് ആക്ട്; യോജിച്ച പോരാട്ടത്തിന് തയ്യാറെടുക്കുക: എ വാസു
X










ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ തൊഴില്‍ മേഖലയിലെ വിവിധ വിഭാഗങ്ങളെ ദ്രോഹിക്കാനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മീനാകുമാരി കമ്മീഷന്‍ റിപോര്‍ട്ട് കൊണ്ട് വന്ന് ലക്ഷകണക്കിന് മത്സ്യത്തൊഴിലാളികളെ കഷ്ടത്തിലാക്കുകയും വിദേശ കടല്‍ കൊള്ളക്കാരെ സഹായിക്കുകയും ചെയ്തതിന് പുറമെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിന് ഭേദഗതി വരുത്തിക്കൊണ്ട് പതിനായിരക്കണക്കിന് ഫാക്ടറി തൊഴിലാളികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തു ഈ ഭരണകൂടം . കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തെ തൊഴിലാളി വിരുധ നിലപാടിലൂടെ ഈ ഭരണം സ്വയം തുറന്നുകാണിക്കുകയും അതിന്റെ ഫ്യൂഡല്‍ കോര്‍പ്പറേറ്റ് സഹായ നിലപാടുകള്‍ പുറത്താകുകയും ചെയ്തിരിക്കുകയാണ്







beedi-workers






[caption id="attachment_38265" align="aligncenter" width="163"]growvasu 1 അഭിമുഖം: എ.വാസു / ടി.കെ    സബീന     [/caption]






കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് വിവിധ തൊഴിലാളി സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കരട് നിയമമാക്കാന്‍ ശ്രമിച്ച രാജ്യമൊട്ടാകെ ശക്തമായ പ്രക്ഷോഭങ്ങളാരംഭിക്കുമെന്നും തൊഴിലാളി നേതാക്കള്‍ സൂചന നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ.വാസുവുമായി തേജസ് പ്രതിനിധി ടി.കെ സബീന നടത്തിയ അഭിമുഖം



കേന്ദ്രസര്‍ക്കാരിന്റെ ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നിലവില്‍ വന്നാല്‍ എന്താണ് സംഭവിക്കുക?



ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ലക്ഷകണക്കിന് തൊഴിലാളികളുടെ തലയില്‍ ഇടിത്തീയായി വീഴാന്‍ പോകുകയാണ്. പത്തില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഷോപ്പ്‌സ് ആക്ട് ബാധകമാകുകയുള്ളൂ എന്ന ഒറ്റ നിര്‍ദേശം തന്നെ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജോലി സ്ഥിരതയേയും വരുമാനത്തെയും ദോഷകരമായി ബാധിക്കും. ഇപ്പോള്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഷോപ്പ്‌സ് ആക്ട് പത്തില്‍ താഴെ വരുന്ന തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണ്.

മറ്റൊരു കാര്യം ലോകതൊഴിലാളി വര്‍ഗം നൂറ്റാണ്ടുകളോളം പോരടിച്ച് രക്തം ചിന്തി നേടിയ എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എട്ടുമണിക്കൂര്‍ വിനോദം എന്ന മഹത്തായ നേട്ടത്തെ കാറ്റില്‍പറത്തി ഒമ്പത് മണിക്കൂറും അതില്‍കൂടുതലും ജോലി ചെയ്യാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ് . തൊഴിലാളി വര്‍ഗത്തിന്റെ ആരോഗ്യസംരക്ഷണത്തില്‍ താല്‍പ്പര്യമുള്ള തൊഴില്‍സംഘടനയ്ക്കും ഇക്കാര്യത്തില്‍ പിന്തുണ നല്‍കാന്‍ പറ്റില്ല. ജോലി സമയത്തെ സംബന്ധിച്ച് മാത്രമല്ല ആഴ്ചയില്‍ ഒരു ദിവസത്തെ അവധി സംബന്ധിച്ച് പോലും നിയമത്തില്‍ അനിശ്ചിതത്തം വന്നിരിക്കുകയാണ്. ജോലി സമയം കൂട്ടുകയും ഇടവേള കുറയ്ക്കുകയും ചെയ്യാനുള്ള നിയമനിര്‍ദേശം തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനസില്ലായ്മയാണ് കാണിക്കുന്നത്.



workers1



ഈ ആക്ട് വനിതാ തൊഴിലാളികളെ എങ്ങിനെ ബാധിക്കും?



കുടുംബകാര്യങ്ങള്‍ കൂടി നിര്‍വഹിക്കേണ്ട സ്ത്രീ തൊഴിലാളികളെ രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്ന നിയമം മാനേജ്‌മെന്റുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന കാര്യം മനസിലാക്കാന്‍ കേന്ദ്രഭരണകൂടത്തിന് കഴിഞ്ഞില്ല എന്നത് ഒരു ദുരന്തമായി മാത്രമെ കാണാന്‍ പറ്റൂ. ഒരു തൊഴിലാളി പിരിച്ചുവിടപ്പെട്ടാല്‍ അതു സംബന്ധിച്ച പരാതി കേള്‍ക്കാന്‍ പോലും നിയമത്തില്‍ ഒരു സംവിധാനമില്ലാത്തതാണ് മറ്റൊരു ദുരന്തം.



ഇത്തരം നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ നിക്ഷേപകരെ കൊണ്ടുവരുന്നത് രാജ്യത്തിന്ഗുണകരമല്ലേ?



ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്ന് തൊഴിലാളികളെ ഉപയോഗിച്ച് അധിക ജോലി ചെയ്യിച്ച് രാജ്യം അഭിവൃദ്ധിപ്പെടുത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ യഥാര്‍ത്ഥ്യത്തില്‍ ചെയ്യേണ്ടത് നമ്മുടെ രാജ്യത്ത് തൊഴില്‍ രഹിതരായ ലക്ഷകണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് വേണ്ടത്. നമ്മുടെ രാജ്യത്തെ വ്യവസായ വത്കരിച്ചുകൊണ്ട് മാത്രമെ അതു സാധ്യമാകൂവെന്ന് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.വ്യവസായ വത്കരണമെന്ന് പറഞ്ഞാല്‍കുറെ ഫാക്ടറികള്‍ സ്ഥാപിക്കലല്ല. അതു ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന സാധനങ്ങള്‍ വാങ്ങാനുള്ള ക്രയശേഷി (വാങ്ങല്‍ ശേഷി)യുള്ള ജനതയുണ്ടാകണം. എഴുപത് ശതമാനം വരുന്ന ദരിദ്രകോടികളെ ക്രയശേഷിയുള്ളവരാക്കണം.അപ്പോള്‍ സര്‍ക്കാര്‍ പരിശ്രമിക്കാതെ തന്നെ ഡിമാന്റും ഫാക്ടറികളുമുണ്ടാകും ഉല്‍പ്പന്നങ്ങളുടെ സപ്ലൈ ഉണ്ടാകും.



it employee



ഇങ്ങിനെയാണ് ലോകത്തിലെ വികസിത രാജ്യങ്ങള്‍ മുഴുക്കെ വികസിതമായതെന്ന് ബുദ്ധിയുള്ളവര്‍ക്ക് അറിയാം.രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യമായി ചെയ്യേണ്ടത് നമ്മുടെ ദരിദ്രകോടികളെ ക്രയശേഷിയുള്ളവരാക്കുകയാണ്. അതിന് എളുപ്പമാര്‍ഗങ്ങളൊന്നുമില്ല.ഇന്ത്യയെ പോലുള്ള ഒരു അവികസിത രാജ്യത്തിന് അതിനൊറ്റ മാര്‍ഗമേയുള്ളൂ. ഭൂമി അതില്‍ അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് നല്‍കുക.മണ്ഡല്‍കമ്മീഷന്‍ റിപോര്‍ട്ടിന്റെ പേരില്‍ രാജ്യത്തിന് തീകൊളുത്തിയ രാഷ്ട്രീയപാര്‍ട്ടിയ്ക്ക് അതിന്റെ ഭരണക്കൂടത്തിനും അതുസാധ്യമാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ ചെറിയ മേഖലകളെയും ജോലി ചെയ്ത് അരിഷ്ടിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം തൊഴിലാളികളെ കൊണ്ട് അധികസമയം ജോലി ചെയ്യിച്ചും അവര്‍ക്ക് ലീവ് നിഷേധിച്ചും രാജ്യം അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മാത്രമാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.



MODI



ഈ ബില്ലിലൂടെ വ്യക്തമാകുന്ന സര്‍ക്കാരിന്റെ തൊഴിലാളി സമീപനമെന്താണ്?



ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ തൊഴില്‍ മേഖലയിലെ വിവിധ വിഭാഗങ്ങളെ ദ്രോഹിക്കാനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മീനാകുമാരി കമ്മീഷന്‍ റിപോര്‍ട്ട് കൊണ്ട് വന്ന് ലക്ഷകണക്കിന് മത്സ്യത്തൊഴിലാളികളെ കഷ്ടത്തിലാക്കുകയും വിദേശ കടല്‍ കൊള്ളക്കാരെ സഹായിക്കുകയും ചെയ്തതിന് പുറമെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിന് ഭേദഗതി വരുത്തിക്കൊണ്ട് പതിനായിരക്കണക്കിന് ഫാക്ടറി തൊഴിലാളികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തു ഈ ഭരണകൂടം . കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തെ തൊഴിലാളി വിരുധ നിലപാടിലൂടെ ഈ ഭരണം സ്വയം തുറന്നുകാണിക്കുകയും അതിന്റെ ഫ്യൂഡല്‍ കോര്‍പ്പറേറ്റ് സഹായ നിലപാടുകള്‍ പുറത്താകുകയും ചെയ്തിരിക്കുകയാണ് . ഈ ഭരണത്തെ സംബന്ധിച്ച തൊഴിലാളി വര്‍ഗത്തിന്റെ എല്ലാ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്.





SDTU

ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനെതിരെ എസ്ടിടിയു രംഗത്തിറങ്ങുമോ?


പോരാടുക മാത്രമാണ് തൊഴിലാളികളുടെ മുമ്പിലുള്ള ഏക പോംവഴി. 9-1-16ന് ചേര്‍ന്ന എസ്ടിടിയു സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്രത്തിന്റെ ഇത്തരം തൊഴിലാളി വിരുധ നിലപാടുകള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. യൂനിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ സെക്രട്ടറിയേറ്റിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ യൂനിയന്‍ മെമ്പര്‍മാരോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഇത്തരം തൊഴിലാളി വിരുധ കരിനിയമങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങളില്‍ യോജിച്ച് അണിനിരക്കണമെന്ന് കേരളത്തിലെ മുഴുവന്‍ തൊഴിലാളി സഖാക്കളോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.


(ലേഖിക തേജസ് സബ്എഡിറ്ററാണ്‌)


Next Story

RELATED STORIES

Share it