Sub Lead

5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു; ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം; ആധിപത്യം ഇവര്‍ക്ക്

ലേലത്തില്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, കോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡ് എന്നിവയെല്ലാം കടത്തി വെട്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോയുടെ ആധിപത്യമായിരുന്നുവെന്നാണ് റിപോര്‍ട്ട്.

5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു; ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം; ആധിപത്യം ഇവര്‍ക്ക്
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ 5ജി സ്‌പെക്ട്രത്തിനായുള്ള ആദ്യ ലേലം അവസാനിച്ചു. ലേലത്തിന്റെ ഏഴാം ദിവസമായ ഇന്ന് ലേലം അവസാനിക്കുമ്പോള്‍ 1,50,173 കോടി രൂപയ്ക്കുള്ള സ്‌പെക്ട്രമാണ് വിറ്റഴിച്ചതെന്നാണ് വിവരം.

വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. കമ്പനികള്‍ സ്വന്തമാക്കിയ സ്‌പെക്ട്രങ്ങള്‍ സംബന്ധിച്ച വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല.

ലേലത്തില്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, കോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡ് എന്നിവയെല്ലാം കടത്തി വെട്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോയുടെ ആധിപത്യമായിരുന്നുവെന്നാണ് റിപോര്‍ട്ട്.

ഏഴ് ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണ് ഇത്തവണ നടന്നത്. വില്‍പ്പനയുടെ താല്‍ക്കാലിക കണക്ക് 1,50,173 കോടി രൂപയാണ്. അന്തിമ തുക എത്രയാണെന്ന് കണക്കാക്കി വരികയാണ്. താമസിയാതെ തന്നെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നേക്കും.

കഴിഞ്ഞ വര്‍ഷം വിറ്റ 4ജി എയര്‍വേവ്‌സിന് 77,815 കോടി രൂപയായിരുന്നു മൂല്യം. ഇതിന്റെ ഇരട്ടിയാണ് 5ജി എയര്‍വേവ്‌സിന് ലഭിച്ചിരിക്കുന്നത്. 2010 ലെ 3ജി ലേലത്തില്‍ നിന്ന് 50,968.37 കോടി രൂപ ലഭിച്ചിരുന്നു.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രം നല്‍കുക. 600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ് ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.

ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കിനെ ചെറു ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ് 5ജി നല്‍കുന്ന സൗകര്യം. സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് പ്രത്യേക മേഖലകളില്‍ വേഗതയും നെറ്റ്‌വര്‍ക്ക് ഉപയോഗവും നിയന്ത്രിക്കാനും അതു വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നല്‍കാനുമാകും. കൂടുതല്‍ ഉപകരണങ്ങള്‍ ഓണ്‍ലൈനാകും.

ലോ ഫ്രീക്വന്‍സി ബാന്‍ഡ് വിഭാഗത്തില്‍ 600 മെഗാഹെഡ്‌സ്, 700 , 800 , 900 , 1800 2100 , 2300 എന്നിവയാണ് ഉള്ളത്. മിഡ് ഫ്രീക്വന്‍സ് ബാന്‍ഡില്‍ 3300 മെഗാ ഹെഡ്‌സും ഹൈ ഫ്രീക്വന്‍സി ബാന്‍ഡില്‍ 26 ഗിഗാ ഹെഡ്‌സുമാണ് ലേലത്തിനുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. പിന്നാലെ റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാനും തയ്യാറായി.

Next Story

RELATED STORIES

Share it