- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് നഗരത്തില്‍ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട; വധശ്രമക്കേസ് പ്രതി ഉള്‍പ്പടെ മൂന്നു പേര്‍ കഞ്ചാവുമായി പിടിയില്‍
കണ്ണൂര്‍ അമ്പായിത്തോട് സ്വദേശി പാറചാലില്‍ വീട്ടില്‍ അജിത് വര്‍ഗ്ഗീസ് (22), കുറ്റിയാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മല്‍ വീട്ടില്‍ അല്‍ത്താഫ് (36), കാസര്‍ഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടില്‍ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ നിരോധിത മയക്കുമരുന്നും കഞ്ചാവും എത്തിച്ചു നല്‍കുന്ന റാക്കറ്റില്‍ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡന്‍സാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലിസും ചേര്‍ന്ന് പിടികൂടി.
കണ്ണൂര്‍ അമ്പായിത്തോട് സ്വദേശി പാറചാലില്‍ വീട്ടില്‍ അജിത് വര്‍ഗ്ഗീസ് (22), കുറ്റിയാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മല്‍ വീട്ടില്‍ അല്‍ത്താഫ് (36), കാസര്‍ഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടില്‍ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കോഴിക്കോട് ജില്ലാ പോലിസ് മേധാവി എ അക്ബര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. എന്‍ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ ഓണത്തോട് അനുബന്ധിച്ച പ്രത്യേക ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവര്‍ പോലിസിന്റെ വലയിലാവുന്നത്.
ജില്ലയില്‍ മയക്കുമരുന്നിനെതിരേ ശക്തമായ ഇടപെടലാണ് പോലിസ് നടത്തിക്കൊണ്ടിരിക്കുന്നത് ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 300 ഗ്രാമോളം എംഡിഎംഎയും എക്സ്റ്റസി ടാബ്‌ലറ്റുകളും 170 ഓളം എല്‍എസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു.
നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശത്തുനിന്നും കഞ്ചാവ് കണ്ടെടുത്തത്.
സംസ്ഥാനത്തിന്റെ പുറത്ത് നിന്നും കഞ്ചാവ് എത്തിച്ച ശേഷം ജില്ലയിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ആവശ്യക്കാരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ചില്ലറയായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് രീതി. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇവര്‍ ചില്ലറ വില്‍പ്പന നടത്തുന്നത്. ഇവരുടെ വലയില്‍ പെട്ട വിദ്യാര്‍ഥികളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പോലിസ് ദിവസങ്ങളായി നീരീക്ഷിച്ചുവരികയും ജില്ലയിലെ രഹസ്യ കേന്ദ്രം കണ്ടെത്തി പിടികൂടുകയുമായിരുന്നു.
പിടിയിലായ അജിത് വര്‍ഗ്ഗീസിന് വധശ്രമം, മയക്കുമരുന്ന്, മോഷണം ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവില്‍ ഉണ്ട്. ഇതില്‍ വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞുവരവേ ആണ് ഇയാള്‍ പിടിയിലാകുന്നത്. കോഴിക്കോട് കസബ സബ് ഇന്‍സ്‌പെക്ടര്‍ എസ് അഭിഷേകിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കോഴിക്കോട് ഡാന്‍സഫ് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത് സീനിയര്‍ സിപിഒ കെ അഖിലേഷ് സിപിഒമാരായ കാരയില്‍ സുനോജ്, അര്‍ജുന്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത്, ഷാഫി പറമ്പത്, അനൂജ്, പി സജേഷ് കുമാര്‍, കസബ സ്‌റ്റേഷനിലെ എസ്‌ഐ രാജീവന്‍, സീനിയര്‍ സിപിഒ രതീഷ് പി എം, സിപിഒ ബിനീഷ്, ഡ്രൈവര്‍ സിപിഒ വിഷ്ണു പ്രഭ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ഫോണ്‍ സ്ക്രീനില്‍ നോക്കിയാലും...
24 Feb 2025 4:13 AM GMTഗുജറാത്തില്‍ സമൂഹ വിവാഹത്തട്ടിപ്പ്; 56 കുടുംബങ്ങള്‍ക്ക് പണം നഷ്ടമായി
24 Feb 2025 3:43 AM GMTആധാര്‍ സേവനം; ശിരോവസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് വിലക്കെന്ന് റിപോര്‍ട്ട്, ...
24 Feb 2025 2:55 AM GMT'ലവ് ജിഹാദ് ആരോപണം'; പത്ത് വീടുകളും നൂറുവര്‍ഷം പഴക്കമുള്ള മസ്ജിദും...
24 Feb 2025 2:22 AM GMTജര്‍മന്‍ തിരഞ്ഞെടുപ്പ്; വിജയം അവകാശപ്പെട്ട് കണ്‍സര്‍വേറ്റിവ് സഖ്യം
24 Feb 2025 1:27 AM GMTചാംപ്യന്‍സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില്‍ ഇന്ത്യയ്ക്ക് ജയം;...
23 Feb 2025 5:09 PM GMT