Sub Lead

റീട്ടെയില്‍ വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍: സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ എണ്ണക്കമ്പനികളുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബിപിസിഎല്‍ ഓയില്‍ എന്നീ കമ്പനികളാണ് അപ്പീല്‍ നല്‍കിയത്.

റീട്ടെയില്‍ വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍: സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ എണ്ണക്കമ്പനികളുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: കെഎസ്ആര്‍ടിസിക്ക് റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബിപിസിഎല്‍ ഓയില്‍ എന്നീ കമ്പനികളാണ് അപ്പീല്‍ നല്‍കിയത്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കാന്‍ ഇടക്കാല ഉത്തരവിട്ടത്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ അപ്പീലില്‍ വാദിക്കുന്നത്.

റീട്ടെയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റര്‍ ഡീസിന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഇടാക്കിയിരുന്നത്. ഈ വില നിര്‍ണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും ആരോപിച്ച് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. വന്‍കിട ഉപഭോക്താവ് എന്ന പേരില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു.

എണ്ണക്കമ്പനികളുടെ വില നിര്‍ണയത്തില്‍ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാമര്‍ശത്തോടെയാണ് റീട്ടയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന അതേ വിലക്ക് തന്നെ കെഎസ്ആര്‍ടിസി ഡീസല്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്. പൊതുസേവന മേഖലയിലുളള കെഎസ്ആര്‍ടിസിയോട് കൂടുതല്‍ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് കുറഞ്ഞ തുക ഈടാക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Next Story

RELATED STORIES

Share it