Sub Lead

ഈജിപ്ത്: അല്‍സീസിയെ പരിഹസിച്ച് വീഡിയോ ഇറക്കിയ ചലചിത്രകാരന്‍ ജയിലില്‍ മരിച്ചു

അതീവ സുരക്ഷയുള്ള കെയ്‌റോയിലെ തോറ ജയില്‍ സമുച്ചയത്തില്‍ വച്ചാണ് ഷാദി ഷബാഹ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഹമ്മദ് അല്‍ ഖ്വാഗ പറഞ്ഞു.

ഈജിപ്ത്: അല്‍സീസിയെ പരിഹസിച്ച് വീഡിയോ   ഇറക്കിയ ചലചിത്രകാരന്‍ ജയിലില്‍ മരിച്ചു
X

കെയ്‌റോ: പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയെ പരിഹസിച്ച ഒരു മ്യൂസിക് വീഡിയോ നിര്‍മ്മിച്ചതിന് രണ്ട് വര്‍ഷത്തിലേറെയായി വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ ചലച്ചിത്രകാരന്‍ ഷാദി ഷബാഹ് ജയിലില്‍വച്ച് മരിച്ചതായി രണ്ട് മനുഷ്യാവകാശ അഭിഭാഷകര്‍ അറിയിച്ചു. അതീവ സുരക്ഷയുള്ള കെയ്‌റോയിലെ തോറ ജയില്‍ സമുച്ചയത്തില്‍ വച്ചാണ് ഷാദി ഷബാഹ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഹമ്മദ് അല്‍ ഖ്വാഗ പറഞ്ഞു. മരണകാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറെ ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇന്നലെ വൈകീട്ട് തിരികെ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹം മരിച്ചതായി അല്‍ ഖ്വാഗ പറഞ്ഞു. അതേസമയം, ജയില്‍ ചുമതലയുള്ള അഭ്യന്തര മന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

സ്വീഡനിലേക്ക് നാടുകടത്തപ്പെട്ട ഈജിപ്ഷ്യന്‍ സംഗീതജ്ഞന്‍ റാമി എസ്സാമിന്റെ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തതിന് 24കാരനായ ഇദ്ദേഹത്തെ 2018 മാര്‍ച്ചിലാണ് പോലിസ് അറസ്റ്റ് ചെയ്തത്.

വിയോജിപ്പുകള്‍ക്കെതിരേ ഈജിപ്ഷ്യന്‍ ഏകാധിപതി അല്‍സീസി ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടെ ഹബാഷിന്റെ മരണം ഈജിപ്ഷ്യന്‍ ജയിലുകളിലെ കൂരമായ പീഡനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. വിചാരണയില്ലാതെയും കുറ്റംചുമത്താതെയും ആയിരങ്ങളാണ് ഈജിപ്ഷ്യന്‍ ജയിലുകളില്‍ അടയ്ക്കപ്പെട്ടിട്ടുള്ളത്.

Next Story

RELATED STORIES

Share it