Sub Lead

വൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും

വൈദ്യുതി ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിയമഭേദഗതിയില്‍ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും
X

കോഴിക്കോട്: വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല സ്തംഭിക്കും. അവശ്യസേവനങ്ങള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക. വൈദ്യുതി ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിയമഭേദഗതിയില്‍ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായാണ്, കെഎസ്ഇബി ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കുന്നത്. ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. അവശ്യസേവനങ്ങളെ മാത്രമാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസന്‍സികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതാണ് കേന്ദ്രത്തിന്റെ സുപ്രധാന ഭേദഗതി. ഇത് നിലവില്‍ വരുന്നതോടെ സ്വകാര്യ കമ്പനികള്‍ക്ക് കേരളത്തിന്റെ വൈദ്യുതി മേഖലയിലേക്ക് കടന്നു വരാന്‍ കഴിയും. ഇതോടെ കര്‍ഷകര്‍ക്കും മറ്റു ജനവിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതും ക്രോസ് സബ്‌സിഡിയും ഇല്ലാതാകും. ഒരു മെഗാ വോള്‍ട്ടില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഉപഭോക്താകള്‍ക്ക് ഓപ്പണ്‍ ആക്‌സിസ് വഴി വൈദ്യുതി വാങ്ങാന്‍ അനുവദിക്കുന്നത് മേഖലയെ തകര്‍ക്കുമെന്നും ആരോപണമുണ്ട്.

Next Story

RELATED STORIES

Share it