Sub Lead

ആര്‍എസ്എസ് കൊലപ്പെടുത്തിയ മുഹമ്മദ് ഫാസിലിന് മംഗലപേട്ടയിലെ മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദിലെ ആറടി മണ്ണില്‍ അന്ത്യനിദ്ര

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു രാവിലെ വീട്ടിലെത്തിച്ച 23കാരന്റെ മൃതദേഹം പിന്നീട് പൊതുദര്‍ശനത്തിനായി സമീപത്തെ മസ്ജിദിലേക്ക് മാറ്റി. മയ്യിത്ത് നമസ്‌കാരത്തിന് ശേഷം അതേ പള്ളിയിലെ ഖബര്‍സ്ഥാനിലാണ് ഫാസിലിനെ അടക്കം ചെയ്തത്.

ആര്‍എസ്എസ് കൊലപ്പെടുത്തിയ മുഹമ്മദ് ഫാസിലിന് മംഗലപേട്ടയിലെ മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദിലെ ആറടി മണ്ണില്‍ അന്ത്യനിദ്ര
X

മംഗളൂരു: ആയിരങ്ങളുടെ കണ്ഠനാളങ്ങളില്‍ ഉയര്‍ന്ന തക്ബീര്‍ ധ്വനികള്‍ക്കിടെ, ഇന്നലെ രാത്രി ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയ മുഹമ്മദ് ഫാസിലിന് സൂറത്ത്കല്‍ മംഗലപേട്ടയിലെ മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദിലെ ആറടി മണ്ണില്‍ അന്ത്യനിദ്ര. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങളാണ് അന്തോപചാരം അര്‍പ്പിക്കാനും മയ്യിത്ത് നമസ്‌ക്കരിക്കാനുമായി മംഗലപേട്ടയിലേക്ക് ഒഴുകിയെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു രാവിലെ വീട്ടിലെത്തിച്ച 23കാരന്റെ മൃതദേഹം പിന്നീട് പൊതുദര്‍ശനത്തിനായി സമീപത്തെ മസ്ജിദിലേക്ക് മാറ്റി. മയ്യിത്ത് നമസ്‌കാരത്തിന് ശേഷം അതേ പള്ളിയിലെ ഖബര്‍സ്ഥാനിലാണ് ഫാസിലിനെ അടക്കം ചെയ്തത്.


സംസ്‌കാര ചടങ്ങുകളില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം, മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം പോലിസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.വ്യാഴാഴ്ച രാത്രി മുതല്‍ ജൂലൈ 30 രാവിലെ വരെ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മദ്യശാലകളും അടഞ്ഞുകിടക്കും, കര്‍ണാടകകേരള അതിര്‍ത്തി ഉള്‍പ്പെടെ 19 ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്, അവിടെ എല്ലാ വാഹനങ്ങളും പരിശോധിക്കും.

ദിവസങ്ങള്‍ക്കു മുമ്പ് കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് മസൂദ്(19) എന്ന യുവാവിനെ മര്‍ദ്ദിച്ചു കൊന്നാണ് ആര്‍എസ്എസ് സംഘം ഇവിടെ ആക്രമ പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.


കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മസൂദിനെ സുള്ള്യയില്‍ വച്ച് ബജ്‌റംഗ്ദള്‍ സംഘം കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കൊല്ലപ്പെട്ടു. യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിലാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടായത്.



Next Story

RELATED STORIES

Share it