- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
ഡിസംബറിലെ പുറത്താക്കല്‍ നടപടി കോടതി ഇടപെട്ട് തടഞ്ഞ പശ്ചാത്തലത്തില്‍ പുതിയ തിയ്യതി കാണിച്ചാണ് വീണ്ടും പുറത്താക്കിയത്. ഹരിത വിവാദമാണ് പി പി ഷൈജലിനെ പുറത്താക്കലിലേക്ക് നയിച്ചത്.
കോഴിക്കോട്: എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പി പി ഷൈജലിനെ മുസ്‌ലിം ലീഗ് വീണ്ടും പുറത്താക്കി. ഡിസംബറിലെ പുറത്താക്കല്‍ നടപടി കോടതി ഇടപെട്ട് തടഞ്ഞ പശ്ചാത്തലത്തില്‍ പുതിയ തിയ്യതി കാണിച്ചാണ് വീണ്ടും പുറത്താക്കിയത്. ഹരിത വിവാദമാണ് പി പി ഷൈജലിനെ പുറത്താക്കലിലേക്ക് നയിച്ചത്.
അതേസമയം, കോടതി ഉത്തരവ് ലംഘിച്ചാണ് പുറത്താക്കല്‍ നടപടിയെന്ന് ഷൈജല്‍ പ്രതികരിച്ചു. ഹരിത വിഷയത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചതിനാണ് ഷൈജലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പി എം എ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് പി പി ഷൈജല്‍.
ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനും പിന്നീട് ഈ വിഷയത്തില്‍ നവാസിനെ പിന്തുണച്ച ലീഗ് നേതാക്കള്‍ക്കുമെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു ഷൈജലിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. ഹരിത വിവാദത്തിന് പിന്നാലെ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ച ഷൈജല്‍ ലീഗിലെ പ്രതിസന്ധിക്ക് ഉത്തരവാദികള്‍ കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി തങ്ങളും പിഎംഎ സലാമുമാണെന്ന് തുറന്നടിച്ചിരുന്നു. ലീഗിലെയും യൂത്ത് ലീഗിലെയും എംഎസ്എഫിലെയും ഒരു വിഭാഗം നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ഷൈജല്‍ അവകാശപ്പെട്ടിരുന്നു.
അച്ചടക്ക ലംഘനത്തിന് പി പി ഷൈജലിന് ലീഗ് സംസ്ഥാന നേതൃത്വം നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്. വിശദീകരണം ചോദിക്കാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജല്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നോട്ടീസ് അയച്ചത്. നോട്ടിസ് നല്‍കിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്ന് ഷൈജല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ തിയ്യതി കാണിച്ച് വീണ്ടും പുറത്തായി ഉത്തറവിറക്കിയിരിക്കുന്നത്.
RELATED STORIES
മാമി തിരോധാന കേസ്; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി
10 Jan 2025 11:06 AM GMTമാമി തിരോധാന കേസ്; രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്താന്‍ ലുക്ക്...
10 Jan 2025 9:32 AM GMTഎലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍;...
9 Jan 2025 7:07 AM GMTകേരള വന നിയമ ഭേദഗതി ബില്‍ അടിയന്തരമായി പിന്‍വലിക്കണം: എസ്ഡിപിഐ
9 Jan 2025 6:56 AM GMTമുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പി സി ...
9 Jan 2025 6:51 AM GMTഎസ് ഡി പി ഐ പ്രവര്‍ത്തകരെ മഹല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെ വഖഫ്...
8 Jan 2025 5:16 PM GMT