- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ജിയോ
ലേലത്തില്‍ മികച്ച നേട്ടമുണ്ടാക്കിയ ജിയോ ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് എക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗസ്ത് അവസാനത്തോടെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ജിയോയുടെ നീക്കം.
ന്യൂഡല്‍ഹി: സ്‌പെക്ട്രം ലേലം അവസാനിച്ചതോടെ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ലേലത്തില്‍ മികച്ച നേട്ടമുണ്ടാക്കിയ ജിയോ ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് എക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗസ്ത് അവസാനത്തോടെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ജിയോയുടെ നീക്കം.
രാജ്യ വ്യാപകമായി 5ജി അവതരിപ്പിക്കുന്നതിലൂടെ തങ്ങള്‍ 'ആസാദി കാ അമൃത മഹോത്സവ്' കൊണ്ടാടുമെന്ന് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
'ലോകോത്തരവും താങ്ങാനാവുന്നതുമായ 5ജിയും 5ജി അനുബന്ധ സേവനവും വാഗ്ദാനം ചെയ്യുന്നതിന് ജിയോ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന് കരുത്ത് പകരുന്ന സേവനങ്ങളും, പ്ലാറ്റ്‌ഫോമുകളും, സൊലൂഷനുകളും തങ്ങള്‍ നല്‍കും. പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യപാലനം, കൃഷി, നിര്‍മാണം, ഇ ഗവേണന്‍സ് രംഗങ്ങളില്‍'-5ജി സ്‌പെക്ട്രം ലേലത്തിന് ശേഷം ആകാശ് അംബാനി വ്യക്തമാക്കിയിരുന്നു. ലേലത്തില്‍ ഏറ്റവും അധികം സ്‌പെക്ട്രം വാങ്ങിയ സ്ഥാപനം ജിയോയാണ്.
സ്വാതന്ത്ര്യലബ്ദിയുടെ 75 വര്‍ഷങ്ങള്‍ കൊണ്ടാടുന്നതിന്റെ ഭാഗമായി നരേന്ദ്രമോദി ഭരണകൂടം മുന്നോട്ടുവെക്കുന്ന ഉദ്യമമാണ് 'ആസാദി കാ അമൃത മഹോത്സവ്'. ആഗസ്ത് 15ന് തന്നെ സര്‍ക്കാര്‍ രാജ്യത്ത് 5ജി ആരംഭം പ്രഖ്യാപിച്ചേക്കും.
രാജ്യവ്യാപകമായി ഫൈബര്‍ സാന്നിധ്യം, ഓള്‍ഐപി നെറ്റ്വര്‍ക്ക്, തദ്ദേശീയമായ 5ഏ സ്റ്റാക്ക്, ടെക്‌നോളജി രംഗത്തെ ശക്തമായ ആഗോള പങ്കാളിത്തം എന്നിവ കാരണം ചുരുങ്ങിയ സമയത്തിനുള്ളില്‍ 5 ജി
എത്തിക്കാന്‍ ജിയോ പൂര്‍ണ്ണമായും തയ്യാറാണ്. എന്ന് കമ്പനി പറയുന്നു. ഇപ്പോള്‍, വലിയ അഭിലാഷത്തോടെയും ശക്തമായ നിശ്ചയദാര്‍ഢ്യത്തോടെയും 5ജി യുഗത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ ജിയോ ഒരുങ്ങുകയാണ്,' ആകാശ് അംബാനി പറഞ്ഞു.
700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ മികച്ച ഗുണമേന്മയുള്ള നെറ്റ് വര്‍ക്ക് ഒരുക്കാന്‍ ജിയോയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും കെട്ടിടങ്ങള്‍ക്കുള്ളില്‍ തടസമില്ലാത്ത സേവനം നല്‍കുന്ന കാര്യത്തില്‍ ജിയോയ്ക്ക് മുന്‍തൂക്കം ലഭിച്ചേക്കും.
RELATED STORIES
സിറിയയില്‍ വിദേശ പോരാളികളെ സൈന്യത്തില്‍ എടുത്തതിനെതിരേ യുഎസും...
11 Jan 2025 12:54 AM GMTപഞ്ചാബില്‍ ആം ആദ്മി എംഎല്‍എ വെടിയേറ്റ് മരിച്ച നിലയില്‍
11 Jan 2025 12:31 AM GMTപി ജയചന്ദ്രന് ഇന്ന് വിടനല്‍കും; സംസ്കാരം ഇന്ന് 3.30ന്
11 Jan 2025 12:11 AM GMTപാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMT