- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊക്കയാര്‍ ഉരുള്‍പൊട്ടല്‍: മൂന്നര വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി; കാണാതായ ആന്‍സിക്കായി തിരച്ചില്‍
പതിനൊന്നേ കാലോടെയാണ് സച്ചുവിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വീട് ഇടിഞ്ഞുകിടന്നിരുന്ന ഭാഗത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
ഇടുക്കി: കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴാമത്തെ മൃതദേഹവും കിട്ടി. കാണാതായ മൂന്നര വയസ്സുകാരന് ഷാഹുലിന്റെ മകന് സച്ചുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തിരച്ചില്‍ സച്ചുവിനായി ഇന്ന് രാവിലെ മുതല്‍ വീണ്ടും തുടങ്ങുകയായിരുന്നു. പതിനൊന്നേ കാലോടെയാണ് സച്ചുവിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വീട് ഇടിഞ്ഞുകിടന്നിരുന്ന ഭാഗത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി. ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. സച്ചുവിന്റെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചെളിയില്‍ താണ മാതാപിതാക്കളേയും ഭാര്യയെയും രണ്ടു മക്കളെയും ഷാഹുല്‍ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിനിടെ സച്ചുവിനെ കാണാതാവുകയായിരുന്നു.
രക്ഷപ്പെടുത്തുന്നതിനിടെ ഷാഹുലിന്റെ പിതാവിന്റെ കാലുകളൊടിഞ്ഞിരുന്നു. ഇനി കണ്ടെത്താനുള്ളത് കൊക്കയാര്‍ പഞ്ചായത്തിന് സമീപം ഒഴിക്കില്‍പ്പെട്ട് കാണാതായ ആന്‍സി എന്ന വീട്ടമ്മയെയാണ്. ആന്‍സിക്ക് വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. കുത്തിയൊലിച്ചെത്തിയ പാറയും വെള്ളം കൊക്കയാറില്‍ ഏഴ് വീടുകളാണ് തകര്‍ത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
ബന്ധുവിന്റെ വിവാഹത്തിനെത്തിയ കല്ലുപുരയ്ക്കല്‍ വീട്ടില്‍ ഫൗസിയ സിയാദ് (28), മക്കള്‍ അമീന് സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കള്‍ അഫ്സാര ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4), ചിറയില്‍ വീട്ടില്‍ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ചിറയില്‍ ഷാജിയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട നിലയില്‍ കിലോമീറ്ററുകള്‍ അകലെ മണിമലയാറ്റില്‍ മുണ്ടക്കയത്തുനിന്നാണ് കണ്ടെത്തിയത്. ദുരന്തത്തിനിടെ മകനെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും ഷാജിക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല.
RELATED STORIES
യുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMT48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് 300ലധികം...
3 July 2025 11:17 AM GMTഇസ്രായേൽ അനുകൂല നിലപാട് ഉയർത്തിപ്പിടിച്ച ബോർഡ് അംഗത്തെ മാറ്റണം;...
3 July 2025 6:13 AM GMTകൊല്ലപ്പെട്ടത് ഭക്ഷണത്തിനുവേണ്ടി കാത്തുനിന്ന 500ലധികം ഫലസ്തീനികൾ; ഗസ...
3 July 2025 5:32 AM GMTഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടറുടെ കൊലപാതകം മാനവികതക്കെതിരായ...
3 July 2025 4:18 AM GMTഅഫ്ഗാനിസ്താന്റെ റഷ്യന്‍ അംബാസഡറായി മൗലവി ഗുല്‍ ഹസന് സ്ഥാനമേറ്റു
2 July 2025 4:55 PM GMT