Sub Lead

എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി

എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി
X

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. കാസര്‍കോട് ബളാംന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി വിമലാ കുമാരി (58)യാണ് മകള്‍ രേഷ്മയെ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു രേഷ്മ. കഴിഞ്ഞ മാസമാണ് രേഷ്മ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

എന്‍ഡോസള്‍ഫാന്‍ ബാധിതയായ രേഷ്മ അക്രമണോല്‍സുക സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. ഇന്നും സമാന സംഭവം നടന്നതിന് ശേഷമാണ് അമ്മ വിമലാ കുമാരി മകളെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. രാജപുരം സ്‌കൂളിലെ പാചകത്തൊഴിലാളിയായിരുന്നു വിമല. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോവും. സംഭവത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it