- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാലു വയസ്സുകാരിയെ നാലാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി; പിന്നാലെ അമ്മയുടെ ആത്മഹത്യാശ്രമം
ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു.

ബെംഗളൂരു: കെട്ടിടസമുച്ചയത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് യുവതി നാലുവയസുള്ള കുഞ്ഞിനെ താഴേക്ക് എറിഞ്ഞുകൊന്നു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണസംഭവം നടന്നത്. ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു.
കുഞ്ഞിനെ താഴേക്കിട്ടതിന് പിന്നാലെ ബാല്‍ക്കണിയിലെ റെയിലിങ്ങിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ ഓടിയെത്തിയ കുടുംബാംഗങ്ങള്‍ വലിച്ച് താഴെയിറക്കുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരപരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലിസ് പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടിയ്ക്ക് സംസാര-കേള്‍വി വൈകല്യമുണ്ടായിരുന്നു. മകള്‍ മൂകയും ബധിരയുമായതില്‍ യുവതി ഏറെ ദുഃഖിതയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു. യുവതി ദന്തരോഗവിദഗ്ധയും ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമാണ്. യുവതിയുടെ മാനസികനിലയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായ ശ്രീനിവാസ് ഗൗഡ പറഞ്ഞു.
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMT