Sub Lead

പോക്‌സോ കേസ്: മോണ്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രിം കോടതി

പോക്‌സോ കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് മോണ്‍സണ്‍ സുപ്രിം കോടതിയെ സമീപിച്ചത്.

പോക്‌സോ കേസ്: മോണ്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രിം കോടതി. പോക്‌സോ കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് മോണ്‍സണ്‍ സുപ്രിം കോടതിയെ സമീപിച്ചത്.

പീഡനക്കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് മോന്‍സണ്‍ ഹരജിയില്‍ ആരോപിച്ചു. തന്നെ ജയിലില്‍ തന്നെ കിടത്താന്‍ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. അതുകൊണ്ടാണ് തനിക്കെതിരേ മൂന്ന് പീഡനക്കേസുകള്‍ ചുമത്തിയതെന്നും ഹരജിയിലുണ്ട്. ഇതില്‍ ഒരു പീഡനക്കേസിലാണ് അദ്ദേഹം ജാമ്യം തേടിയത്. മോണ്‍സന്റെ ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അവര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചില രേഖകളും കോടതിയില്‍ സമര്‍പ്പിട്ടുണ്ട്.

ജാമ്യത്തിനായി നല്‍കിയ ഹരജി മോണ്‍സന്റെ അഭിഭാഷകന്‍ പിന്‍വലിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവും സഹോദരനും മോണ്‍സന്റെ ജീവനക്കാര്‍ ആയിരുന്നുവെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ച മോണ്‍സണ് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it