- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതിക്ക് അശ്ലീല വീഡിയോ അയച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍
പെരിങ്ങോട്ടുകര പോലിസ് ഔട്ട് പോസ്റ്റിലെ ഡ്രൈവര്‍ ജോസഫ് ക്ലീറ്റസിനെയാണ് റൂറല്‍ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ്‌റെ സസ്‌പെന്റ് ചെയ്തത്.

തൃശ്ശൂര്‍: യുവതിക്ക് അശ്ലീല വീഡിയോ അയച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍. പെരിങ്ങോട്ടുകര പോലിസ് ഔട്ട് പോസ്റ്റിലെ ഡ്രൈവര്‍ ജോസഫ് ക്ലീറ്റസിനെയാണ് റൂറല്‍ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ്‌റെ സസ്‌പെന്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശി ആണ് ഇയാള്‍. വാഹന പരിശോധനയ്ക്കിടെ ചാഴൂര്‍ സ്വദേശിയായ യുവതിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല വീഡിയോ അയച്ച് അപമാനിച്ചെന്നുമായിരുന്നു പരാതി. അന്തിക്കാട് ഇന്‍സ്‌പെക്ടര്‍ പി കെ ദാസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ച എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് പോലിസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
അതിനിടെ പീഡന കേസില്‍ പൊലീസുക്കാരന്‍ കൊടുങ്ങല്ലൂരില്‍ അറസ്റ്റിലായി. എറണാകുളം ജില്ലയിലെ പറവൂര്‍ വാണിയക്കാട് സ്വദേശി ആലിങ്ങ പറമ്പില്‍ ശ്രീജിത്ത് (29)നെയാണ് കൊടുങ്ങല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് പോലിസ് നടപടി. പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പറവൂര്‍ സ്‌റ്റേഷനില്‍ യുവതി നല്‍കിയ പരാതി. കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയില്‍ പരാതി കൊടുങ്ങല്ലൂര്‍ പോലിസിന് കൈമാറുകയായിരുന്നു. തൃപ്പുണ്ണിത്തറ എആര്‍ ഫസ്റ്റ് ബറ്റാലിയനിലെ പോലിസുകാരനായ പ്രതി നിലവില്‍ മതിലകം സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
ഇസ്രായേല്‍ തിരിച്ചയച്ച ഗ്രേറ്റ തുംബര്‍ഗ് പാരീസിലെത്തി;...
10 Jun 2025 5:37 PM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅഡ്വക്കേറ്റ് വി എംകെ അഹമ്മദ് നിര്യാതനായി
10 Jun 2025 5:11 PM GMTകൊവിഡില്‍ ജാഗ്രത വേണം; മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍...
10 Jun 2025 3:15 PM GMTസ്വത്ത് വിവരം വെളിപ്പെടുത്തിയില്ല; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം...
10 Jun 2025 2:53 PM GMTഓസ്ട്രിയയില്‍ ഹൈസ്കൂളില്‍ വെടിവയ്പ്പ്; വിദ്യാര്‍ഥികളും...
10 Jun 2025 2:41 PM GMT