Sub Lead

പോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

ദുഷ്ടശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ദേശവ്യാപകമായി പ്രചാരണം സംഘടിപ്പിച്ചിട്ടുള്ളതെന്ന് എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

പോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
X

കോഴിക്കോട്: 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആഗസ്ത് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കോഴിക്കോട് യൂണിറ്റി ഹൗസില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു.

നമ്മുടെ രാജ്യം സ്വതന്ത്രയായി മുക്കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. രാജ്യത്തിന്റെ പരമാധികാരവും റിപബ്ലിക്കും വലിയതോതില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനക്കും അതിലെ മൂല്യങ്ങള്‍ക്കും കാവല്‍ നില്‍ക്കേണ്ട ഭരണകൂടം തന്നെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരേ ജനങ്ങളുടെ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്. ദുഷ്ടശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ദേശവ്യാപകമായി പ്രചാരണം സംഘടിപ്പിച്ചിട്ടുള്ളതെന്ന് എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാനായി ബി നൗഷാദിനെയും വൈസ് ചെയര്‍മാനായി പി അബ്ദുല്‍ അസീസ്, ജനറല്‍ കണ്‍വീനറായി എം വി റഷീദ്, കണ്‍വീനറായി സി നാസര്‍ മൗലവി എന്നിവരെയും തിരഞ്ഞെടുത്തു.

വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായി പി വി ഷുഹൈബ്, സി കെ റാഷിദ്, വി കെ അബ്ദുല്‍ അഹദ്, കെ പി അഷ്‌റഫ്, കെ മുഹമ്മദ് ബഷീര്‍, സിദ്ധീഖ് റാവുത്തര്‍, മൊയ്തീന്‍ കുട്ടി, കെ കെ കബീര്‍, സി എ ഹാരിസ്, നിസാര്‍ അഹമദ്, ഫിയാസ്, സുധീര്‍ എച്ച്, ഇര്‍ഷാദ് മൊറയൂര്‍, സജീര്‍ മാത്തോട്ടം, ഫവാസ് നിലമ്പൂര്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി വോളണ്ടിയര്‍ മാര്‍ച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വാഹനപ്രചാരണം, ഗൃഹസമ്പര്‍ക്കം, സോഷ്യല്‍ മീഡിയ കാംപയിന്‍ എന്നിവ നടക്കുമെന്നും സ്വാഗതസംഘം ചെയര്‍മാന്‍ ബി നൗഷാദ് പറഞ്ഞു.

Next Story

RELATED STORIES

Share it