- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിവിഎസ് ആശുപത്രിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന; ജീവനക്കാര്‍ക്ക് മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി
ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക തുകയും ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിന് ആവശ്യമായ സര്‍വീസ് വിവരങ്ങളും സ്ഥാപനത്തില്‍ നിന്നും ജില്ലാ ലേബര്‍ ഓഫിസര്‍ ശേഖരിച്ചു.അപാകതകള്‍ പരിഹരിക്കാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി ബി ബിജു പറഞ്ഞു
കൊച്ചി: ജീവനക്കാര്‍ക്ക് നിരവധി മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് എറണാകുളം പിവിഎസ് ആശുപത്രിയില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തി. തൊഴില്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ജില്ലാ ലേബര്‍ ഓഫീസറുടെ (എന്‍ഫോഴ്സ്മെന്റ്) നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാര്‍ക്ക് നിരവധി മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി.
ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക തുകയും ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിന് ആവശ്യമായ സര്‍വീസ് വിവരങ്ങളും സ്ഥാപനത്തില്‍ നിന്നും ജില്ലാ ലേബര്‍ ഓഫിസര്‍ ശേഖരിച്ചു. പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ക്ക് മാനേജ്മെന്റിന് പരിശോധന ഉത്തരവ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അപാകതകള്‍ പരിഹരിക്കാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി ബി ബിജു പറഞ്ഞു.
ഒരുവര്‍ഷത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ശമ്പളവും, ജോലിസ്ഥിരതയും ആവശ്യപ്പെട്ട് വപിവിഎസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 500-ല്‍ പരം ജീവനക്കാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമരത്തിലാണ്.ഐ.എം.എ കൊച്ചി ശാഖ സെക്രട്ടറി ഡോ. ഹനീഷ് മീരാസയുടെയും, യുഎന്‍എ സെക്രട്ടറി ഹാരിസ് മണലംപാറയുടെയും നേതൃത്വത്തില്‍ ഇന്നലെ ഉപവാസ സമരം നടന്നിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയതിനെ തുടര്‍ന്ന് 2019 ജനുവരിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാകലക്ടര്‍ക്ക് നല്‍കിയ പാതിയെ തുടര്‍ന്ന് ഫെബ്രുവരി 28-ന് മുമ്പായി മുഴുവന്‍ ജീവനക്കാരുടെയും ശമ്പള കുടിശികയുടെ പകുതിയും, ബാക്കി മാര്‍ച്ച് 31-ന് അകവും നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പി വി മിനി രേഖാമൂലം കലക്ടര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും ഉറപ്പ്പാലിക്കപ്പെട്ടില്ലെന്നും പൊടുന്നനെ ആശുപത്രി പൂട്ടുന്നതിനുള്ള നടപടിയാണ് അവര്‍ സ്വീകരിച്ചതെന്ന് നാഷണല്‍ നഴ്സിംഗ് ആന്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂനിയന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് കെ എസ് ഡൊമിനിക്ക് പറഞ്ഞു.
RELATED STORIES
''യുഎസിലെ ദശലക്ഷക്കണക്കിന് വരുന്ന ക്രിമിനല്‍ കുടിയേറ്റക്കാരെ...
20 Jan 2025 5:48 PM GMTയുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു(video)
20 Jan 2025 5:10 PM GMTയു കെ സലീം വധക്കേസില്‍ പിതാവിന്റെ വെളിപ്പെടുത്തല്‍ ഗുരുതരം; ദുരൂഹ...
20 Jan 2025 4:59 PM GMTഇനി ഇസ്രായേലി കപ്പലുകളെ മാത്രം ലക്ഷ്യമിടുമെന്ന് ഹൂത്തികള്‍
20 Jan 2025 4:58 PM GMTമഞ്ചേരി മെഡിക്കല്‍ കോളജിലെ രാത്രി പോസ്റ്റ്മോര്‍ട്ടം ഒരു മാസത്തേക്ക്...
20 Jan 2025 4:31 PM GMTകോളജ് വിദ്യാര്‍ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്:...
20 Jan 2025 4:25 PM GMT