Sub Lead

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഖത്തറിന്റെ കൈത്താങ്ങ്; പാകിസ്താനില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

പാകിസ്താനിലെ വിവിധ വാണിജ്യ, നിക്ഷേപ മേഖലകള്‍ക്കായി മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നതായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) അറിയിച്ചു. പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ ദോഹ സന്ദര്‍ശനത്തിനിടെയാണ് ഖത്തറിന്റെ ഇതു സംബന്ധിച്ച പ്രഖ്യാപനം.

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഖത്തറിന്റെ കൈത്താങ്ങ്; പാകിസ്താനില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
X

ദോഹ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താന് കൈത്താങ്ങുമായി ഖത്തര്‍. പാകിസ്താനിലെ വിവിധ വാണിജ്യ, നിക്ഷേപ മേഖലകള്‍ക്കായി മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നതായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) അറിയിച്ചു. പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ ദോഹ സന്ദര്‍ശനത്തിനിടെയാണ് ഖത്തറിന്റെ ഇതു സംബന്ധിച്ച പ്രഖ്യാപനം.

നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്താന്‍ നേരിടുന്നതെന്ന് ഖത്തറിലെ അമീരി ദിവാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച ക്യുഐഎയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ശരീഫ് ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മുഖേനയുള്ള വ്യാപാര വിനിമയം വര്‍ധിപ്പിച്ചും നിക്ഷേപം പ്രോത്സാഹിപ്പിച്ചും സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യവും തന്ത്രപരവുമായ ബന്ധത്തിന്റെ പ്രാധാന്യവും അദ്ദേഹം കൂടിക്കാഴ്ചയില്‍ ഊന്നിപ്പറഞ്ഞു.

Next Story

RELATED STORIES

Share it