Sub Lead

എലിസബത്ത് രാജ്ഞി അന്തരിച്ചു

സ്‌ക്വാട്ട്‌ലന്റിലെ ബാല്‍മോറല്‍ എസ്‌റ്റേറ്റിലായിരുന്നു അന്ത്യം.

എലിസബത്ത് രാജ്ഞി അന്തരിച്ചു
X
ലണ്ടന്‍: ബ്രിട്ടനില്‍ ഏറ്റവും അധികംകാലം സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി ബാല്‍മോറലില്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങള്‍ നേരത്തേ അറിയിച്ചു.


വ്യാഴാഴ്ച രാവിലെ അവരുടെ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് കുടുംബം സ്‌കോട്ട്‌ലന്റിലെ എസ്‌റ്റേറ്റില്‍ ഒത്തുകൂടിയിരുന്നു. 1952ല്‍ അധികാരത്തിലേറുകയും വലിയ സാമൂഹിക മാറ്റത്തിന് അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു.

സ്‌കോട്ട്‌ലന്‍ഡിലെ വേനല്‍ക്കാലവസതിയായ ബാല്‍മോറില്‍ രാജ്ഞി വിദഗ്ധ ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു. രാഞ്ജിയുടെ നില ഗുരുതരമായതിനു പിന്നാലെ കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍, ചെറുമകന്‍ വില്യം രാജകുമാരന്‍ എന്നിവരും ബാല്‍മോര്‍ കൊട്ടാരത്തിലെത്തിയിരുന്നു.

ഹാരി രാജകുമാരന്‍ സ്‌കോട്ട്‌ലന്‍ഡിലേക്കു തിരിച്ചിട്ടുണ്ട്. രാജകുടുംബാംഗങ്ങളുമായി പ്രത്യേക വിമാനം ബാല്‍മോറിലെത്തി. 96 വയസുള്ള രാജ്ഞി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു.

ബുധനാഴ്ച രാഷ്ട്രീയ ഉപദേഷ്ടാക്കളുമായി ഉന്നതതല യോഗം തീരുമാനിച്ചിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്കപ്രകടിപ്പിച്ചു. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഹൗസ് ഓഫ് കോമണ്‍സില്‍ സ്പീക്കര്‍ അടിയന്തര വിശദീകരണം നല്‍കിയിട്ടുണ്ട്. രാജ്ഞിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ ബാല്‍മോര്‍ കൊട്ടാരത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. ബക്കിങ്ങാം പാലസിനു മുന്നിലും നിരവധിയാളുകളാണ് എത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it