Sub Lead

അന്താരാഷ്ട്ര മധ്യസ്ഥതയില്‍ മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

ബിഷ്‌ക്കെക്കില്‍ നടക്കുന്ന ഷാങ്ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ് ഇമ്രാന്റെ പ്രഖ്യാപനം.

അന്താരാഷ്ട്ര മധ്യസ്ഥതയില്‍ മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍
X

ബിഷ്‌ക്കെക്ക്: അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബിഷ്‌ക്കെക്കില്‍ നടക്കുന്ന ഷാങ്ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ് ഇമ്രാന്റെ പ്രഖ്യാപനം.

രാജ്യാന്തര മധ്യസ്ഥതയ്ക്ക് പാകിസ്ഥാന് സമ്മതമെന്നും ഇമ്രാന്‍ ഖാന്‍ വിശദമാക്കി. ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നില്‍ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി. പാകിസ്താന്‍ സായുധസംഘങ്ങളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു. 40മിനിറ്റ് കൂടിക്കാഴ്ചയില്‍ അതിര്‍ത്തികടന്നുള്ള സായുധ പ്രവര്‍ത്തനം ചര്‍ച്ചയായി. പാകിസ്താനുമായി ചര്‍ച്ചയ്ക്ക് ഇപ്പോള്‍ അന്തരീക്ഷമില്ലെന്നും മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it