Sub Lead

ഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്‍

ഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്‍
X

ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കേണ്ടവര്‍ അതിന്റെ ധ്വംസകരായി മാറുന്ന കാഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ സംഭാല്‍ സംഭവമെന്ന് അല്‍ ഹസനി അസോസിയേഷന്‍. അഞ്ച് നൂറ്റാണ്ടിലേറെ കാലമായി മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ചുവരുന്ന ചരിത്രപ്രസിദ്ധമായ ഷാഹി ജമാ മസ്ജിദ്, ക്ഷേത്രം പൊളിച്ചാണ് ബാബര്‍ നിര്‍മ്മിച്ചതെന്ന ഹിന്ദുത്വ പല്ലവിക്ക് കുടപിടിക്കുന്ന കോടതിവിധി തീര്‍ത്തും അന്യായമാണ്.

സര്‍വ്വേയ്‌ക്കെതിരെ പ്രതിഷേധിച്ച അഞ്ചു മുസ് ലിം യുവാക്കളെ വെടിവെച്ചുകൊന്ന യോഗി സര്‍ക്കാരിന്റെ പോലിസ് രാജിനെതിരെ ശക്തമായ പ്രതിഷേധം പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് അല്‍ ഹസനി അസോസിയേഷന്‍ അറിയിച്ചു.





Next Story

RELATED STORIES

Share it