Sub Lead

സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് മുളവടിയില്‍ കെട്ടിവച്ച് 7 കിലോ മീറ്റര്‍ ചുമന്ന്; പാലമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട് പറമ്പിക്കുളം ഓവന്‍ പാടി കോളനി

മുളയില്‍ കെട്ടിവച്ച് ഏഴ് കിലോമീറ്ററോളം നടന്നാണ് 48കാരിയായ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. മുളയില്‍ തുണി കെട്ടിവച്ച് അതില്‍ ഇരുത്തി രണ്ട് പേര്‍ ചുമന്നാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് മുളവടിയില്‍ കെട്ടിവച്ച്  7 കിലോ മീറ്റര്‍ ചുമന്ന്; പാലമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട് പറമ്പിക്കുളം ഓവന്‍ പാടി കോളനി
X

പാലക്കാട്: രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് മുളയില്‍ കെട്ടിവച്ച്. പാലമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട നിലയിലുള്ള പറമ്പിക്കുളം ഓവന്‍ പാടി കോളനിയിലാണ് സംഭവം. മുളയില്‍ കെട്ടിവച്ച് ഏഴ് കിലോമീറ്ററോളം നടന്നാണ് 48കാരിയായ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. മുളയില്‍ തുണി കെട്ടിവച്ച് അതില്‍ ഇരുത്തി രണ്ട് പേര്‍ ചുമന്നാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

സ്ത്രീയെയും ചുമന്ന് ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അല്ലിമൂപ്പന്‍ കോളനിയിലാണ് എത്തുക. ഇവിടെ എത്തിയാലാണ് ടൗണിലേക്ക് ജീപ്പ് കിട്ടുക. ഇവിടെ നിന്ന് ജീപ്പില്‍ കയറ്റി സ്ത്രീയെ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ടൗണുമായി ബന്ധിപ്പിക്കുന്ന കപ്പാര്‍ പാലം പ്രളയത്തില്‍ തകര്‍ന്നിരുന്നു. പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.30ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വലിയ ദുരിതമാണ് ഇവര്‍ അനുഭവിക്കുന്നത്.

ടൗണിലേക്കോ ആശുപത്രിയിലേക്കോ പോകണമെങ്കില്‍ തങ്ങള്‍ 21 കിലോമീറ്റര്‍ സഞ്ചരിക്കണമെന്ന് കോളനിയിലെ താമസക്കാരന്‍ പറയുന്നു. 2018ലെ പ്രളയത്തില്‍ ഇവിടെയുണ്ടായിരുന്ന പാലം തകര്‍ന്നതാണ് ദുരിതം ഇരട്ടിയാക്കിയത്. സാധനങ്ങളടക്കം വാങ്ങുന്നതിന് ഏറെ പ്രയാസമനുഭവിക്കുന്നു. ഇക്കാര്യ പഞ്ചായത്തിലും ഉദ്യോഗസ്ഥരേയും മറ്റും പല തവണ അറിയിച്ചെങ്കിലും ആരും ഒരു നടപടിയും എടുത്തിട്ടില്ല. സ്ത്രീയെ മുളയില്‍ കെട്ടിവച്ച് കൊണ്ടു പോകുന്നതിനിടെ കാട്ടാന തങ്ങളെ ഓടിച്ചതായും കോളനി നിവാസി വ്യക്തമാക്കി.

Next Story

RELATED STORIES

Share it