- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാളേ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തി എന്നതും, മരണശേഷം പലരിലൂടെ ഒരാള്‍ ജീവിക്കുന്നതും വളരെ മഹത്തരമാണ്. എന്നാല്‍, അവയവദാനത്തെ പറ്റി നിരവധി ആശങ്കകള്‍ നില നില്‍ക്കുന്നതിനാലാണ് പലരും അവയവ ദാനത്തിനായി മുന്പോട്ട് വരാന്‍ മടിക്കുന്നത്.
ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാളേ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തി എന്നതും, മരണശേഷം പലരിലൂടെ ഒരാള്‍ ജീവിക്കുന്നതും വളരെ മഹത്തരമാണ്. എന്നാല്‍, അവയവദാനത്തെ പറ്റി നിരവധി ആശങ്കകള്‍ നില നില്‍ക്കുന്നതിനാലാണ് പലരും അവയവ ദാനത്തിനായി മുന്പോട്ട് വരാന്‍ മടിക്കുന്നത്.
അവയവദാനം എന്താണ്? അവയവദാനം എങ്ങനെ നടത്താം?
അവയവ ദാനം രണ്ട് രീതികളിലായാണ്. ഒന്ന് നാം ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യുന്നത്. ഇതിനെ നാം ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയും. മറ്റൊന്ന് മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം ദാനം ചെയ്യുന്നത് ഇതിനെ ഡിസീസ്ഡ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. മരണപ്പെട്ട വ്യക്തിയുടെ അവയവങ്ങള്‍ സ്വീകരിക്കണമെങ്കില്‍ സ്വീകര്‍ത്താവ് സര്‍ക്കാര്‍ സംവിധാനമായ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഏതൊക്കെ അവയവങ്ങള്‍ ദാനം ചെയ്യാം?
കരള്‍, ഹൃദയം, രണ്ട് വൃക്കകള്‍ പാന്‍ക്രിയാസ്, ഹൃദയവാള്‍വ്, കോര്‍ണിയ, ശ്വാസകോശം (2), ചെറുകുടല്‍, കൈ എന്നീ അവയവങ്ങള്‍ ബന്ധപ്പെട്ടവരുടെ സമ്മതത്തോടെ മരണ ശേഷം ദാനം ചെയ്യാം.
ലൈവ് ഡോണേഴ്സിന് എന്തൊക്കെ ദാനം ചെയ്യാം?
ജീവിച്ചിരിക്കുന്നവര്‍ക്ക് തങ്ങളുടെ കരള്‍, വൃക്ക എന്നിവ ദാനം ചെയ്യാം. ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റില്‍ ഏറ്റവും അധികം ഇന്ന് ദാനം ചെയ്യുന്നതായി കാണുന്നതും ഈ അവയങ്ങള്‍ തന്നെയാണ്. അവയവ ദാതാക്കള്‍ക്കാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുക.
ആര്‍ക്കൊക്കെ അവയങ്ങള്‍ ദാനം ചെയ്യാം?
ആരോഗ്യപരമായി പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെങ്കില്‍ പതിനെട്ട് മുതല്‍ 55 വയസ്സ് ഉള്ളവര്‍ക്കു വരെ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്.
അവയവദാനശേഷം ദാതാവിന് സാധാരണ ജീവിതം മുന്പോട്ട് കൊണ്ട് പോകാന്‍ സാധിക്കുമോ?
സാധാരണ ഗതിയില്‍ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. നല്ല ജീവിത ശൈലിയില്‍ സാധാരണ രീതിയില്‍ ജീവിതം മുന്പോട്ട് കൊണ്ടുപോകാം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ: സജീഷ് സഹദേവന്
സീനിയര്‍ കണ്‍സള്‍ട്ടന്റ്
ഗ്യാസ്ട്രോ എന്‍ട്രോളജി സര്‍ജറി, ആസ്റ്റര്‍ മിംസ് കോഴിക്കോട്
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT