- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീന് എന്ജിഒകളെ കരിമ്പട്ടികയില്പ്പെടുത്തി ഇസ്രായേല്; നടപടിയെ അപലപിച്ച് യുഎസ്
ഫലസ്തീനിലെ ആറ് മനുഷ്യാവകാശ സംഘടനകളെ 'ഭീകര' ഗ്രൂപ്പുകളായി മുദ്രകുത്തിയ ഇസ്രായേലിനെ ബൈഡന് ഭരണകൂടം പരസ്യമായി തള്ളിപ്പളയണമെന്നും ഇവര് ബൈഡന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
വാഷിങ്ടണ്: ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനകളെ അടക്കം കരിമ്പട്ടികയില് പെടുത്തിയ ഇസ്രായേല് നടപടിയെ അപലപിച്ച് ഒരു കൂട്ടം യുഎസ് കോണ്ഗ്രസ് അംഗങ്ങള് രംഗത്ത്.ഫലസ്തീനിലെ ആറ് മനുഷ്യാവകാശ സംഘടനകളെ 'ഭീകര' ഗ്രൂപ്പുകളായി മുദ്രകുത്തിയ ഇസ്രായേലിനെ ബൈഡന് ഭരണകൂടം പരസ്യമായി തള്ളിപ്പളയണമെന്നും ഇവര് ബൈഡന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നാഷണല് ഇന്റലിജന്സ് ഡയറക്ടര് അവ്രില് ഹെയ്നും ഇക്കാര്യമാവശ്യപ്പെട്ട് കത്ത് നല്കുകയും ചെയ്തിട്ടുണ്ട്. ഡെമോക്രാറ്റുകളായ 21 കോണ്ഗ്രസ് അംഗങ്ങളാണ് കത്തില് ഒപ്പുവെച്ചത്.
സിവില് സമൂഹത്തെയും മാനുഷിക സംഘടനകളുടെ ന്യായമായ പ്രവര്ത്തനങ്ങളെയും തുരങ്കം വയ്ക്കാന് ശ്രമിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ശ്രമങ്ങള്ക്കെതിരേ യുഎസ് എപ്പോഴും സ്ഥൈര്യത്തോടെ സംസാരിക്കണം. നിയമാനുസൃതമായ മനുഷ്യാവകാശങ്ങള്ക്കും മാനുഷിക പ്രവര്ത്തനങ്ങള്ക്കും തീവ്രവാദ വിരുദ്ധ നിയമം ബാധകമാക്കരുത്, പുരോഗമന കോണ്ഗ്രസുകാരിയായ അയന്ന പ്രസ്ലി കത്തില് പറയുന്നു. ഫലസ്തീന് സംഘടനകള്ക്കെതിരായ ഇസ്രായേല് ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ അഭാവത്തെയും അവര് തള്ളിക്കളഞ്ഞു.
സംഘടനകളെ ക്രിമിനല്വല്ക്കരിക്കുന്നത് പോലുള്ള അടിച്ചമര്ത്തല് തന്ത്രങ്ങള് സംഘടനകളുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ അടിച്ചമര്ത്താനോ നിഷേധിക്കാനോ ഉപയോഗിക്കരുതെന്നും കത്തില് ആവശ്യപ്പെട്ടു.
RELATED STORIES
കൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള് കുറ്റക്കാര്; ഒരാളെ...
4 Nov 2024 6:04 AM GMTകുരുമുളക് സൂപ്പില് വിഷം ചേര്ത്ത് യുവതി കൊന്നത് കാമുകനടക്കം അഞ്ച്...
2 Nov 2024 6:24 AM GMTനടന് സല്മാന് ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നല്കണം
18 Oct 2024 5:32 AM GMTതീവണ്ടികൾ കൂട്ടിയിടിച്ചു: ബോഗികൾക്ക് തീ പിടിച്ചു
11 Oct 2024 5:41 PM GMTസിഎഎ എത്ര പേര്ക്ക് പൗരത്വം നല്കി? അറിയില്ലെന്ന് കേന്ദ്രസര്ക്കാര്
11 Oct 2024 1:29 PM GMTനിയമസഭാ മാര്ച്ചിനിടെ സ്വര്ണം മോഷണം പോയെന്ന് അരിത ബാബു
9 Oct 2024 6:55 AM GMT