Sub Lead

രാഹുല്‍ ഗാന്ധിയെ കാണാന്‍ വിഴിഞ്ഞം സമരസമിതി; ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച, ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്

മുതലപ്പൊഴിയില്‍ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബം ഭാരത് ജോഡോ ജാഥയ്‌ക്കെത്തും.

രാഹുല്‍ ഗാന്ധിയെ കാണാന്‍ വിഴിഞ്ഞം സമരസമിതി; ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച, ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്
X

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ടാം ദിന പര്യടനം ഇന്ന് നേമത്ത് നിന്നും ആരംഭിക്കും. രാവിലെ ഏഴിന് പദയാത്ര തുടങ്ങി. വിഴിഞ്ഞം സമര പ്രതിനിധികളുമായി രാഹുല്‍ഗാന്ധി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തും. മുതലപ്പൊഴിയില്‍ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബം ഭാരത് ജോഡോ ജാഥയ്‌ക്കെത്തും.

പത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക. തുടര്‍ന്ന് സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ഉച്ചഭക്ഷണം. ജവഹര്‍ ബാല്‍ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും നടത്തും. തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകരും യാത്രയില്‍ രാഹുലിനൊപ്പം പങ്കെടുക്കും.

കണ്ണമൂലയില്‍ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വൈകീട്ട് നാലുമണിക്ക്പദയാത്ര പട്ടം ജംഗ്ഷനില്‍ നിന്ന് വീണ്ടും തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകരും യാത്രയില്‍ രാഹുലിനൊപ്പം പങ്കെടുക്കും. വൈകീട്ട് ഏഴിന് കഴക്കൂട്ടത്തെ സമാപന പൊതുയോഗത്തില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്നത്തെ പരിപാടി

10 മണി: പദയാത്ര പട്ടത്ത് എത്തിച്ചേരും

വിശ്രമം

1 മണി: സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ഉച്ചഭക്ഷണം.

2 മണി: ജവഹര്‍ ബാല്‍ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാന വിതരണം. കുട്ടികളുമായുള്ള ആശയവിനിമയം

3.30 മണി: കണ്ണമൂലയില്‍ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹ സന്ദര്‍ശനം.

4 മണി: പദയാത്ര പട്ടം ജംഗ്ഷനില്‍ നിന്ന് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കും

7 മണി: പദയാത്ര കഴക്കൂട്ടം അല്‍സാജ് അങ്കണത്തില്‍ സമാപിക്കുന്നു. സമാപന പൊതുയോഗത്തില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it