Sub Lead

യെമന്‍ യാത്രാ വിലക്ക്; മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രതിസന്ധിയില്‍

യെമന്‍ യാത്രാ വിലക്ക്; മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രതിസന്ധിയില്‍
X

ന്യൂഡല്‍ഹി: യമന്‍ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീളുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളെ പ്രതിസന്ധിയിലാക്കി. വര്‍ഷങ്ങളായി ഉപജീവനത്തിനായി യമനില്‍ കഴിയുന്നവരാണ് നട്ടംതിരിയുന്നത്. യമനില്‍ നിന്ന് തിരിച്ചെത്തിയവര്‍ വിലക്ക് ലംഘിച്ചതിന്റെ പേരില്‍ പല സംസ്ഥാനങ്ങളിലും അറസ്റ്റിലായി.

23 മലയാളികളുടെ പാസ്‌പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ പിടിച്ചുവച്ചു. ഇതിനെതിരേ അവര്‍ അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രന്‍ മുഖേന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹരജിക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫിസറെ സമീപിക്കാമെന്നും അവിടെ എട്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷകളില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണ് പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്ത നടപടിയെന്ന് ഹരജിക്കാര്‍ വാദിച്ചു.

യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കും യാത്രാവിലക്ക് പ്രതിസന്ധിയാണ്. മലയാളി പുരോഹിതന്‍ ഫാ. ടോം ഉഴുന്നാലിനെ സായുധര്‍ തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് 2017 സപ്തംബറിലാണ് യമനിലേക്കുള്ള യാത്ര കേന്ദ്രം വിലക്കിയത്.

Next Story

RELATED STORIES

Share it