Sub Lead

'ട്വീറ്റുകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ തടവിലിടാനാകില്ല': മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരേ യുഎന്‍

ട്വീറ്റുകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലിടയ്ക്കരുതെന്ന് യുഎന്‍ മേധാവി അന്തോണിയോ ഗുത്തേറഷിന്റ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

ട്വീറ്റുകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ   തടവിലിടാനാകില്ല: മുഹമ്മദ് സുബൈറിന്റെ  അറസ്റ്റിനെതിരേ യുഎന്‍
X

ന്യൂയോര്‍ക്ക്: വസ്തുതാ പരിശോധകനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന്റെ അന്യായ അറസ്റ്റിനെതിരേ യുഎന്‍. ട്വീറ്റുകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലിടയ്ക്കരുതെന്ന് യുഎന്‍ മേധാവി അന്തോണിയോ ഗുത്തേറഷിന്റ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും പറയുന്നതിനും ജയിലിലടയ്ക്കരുതെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയായാലും ആളുകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കല്‍ വളരെ പ്രധാനമാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും ഒരു ഉപദ്രവവും ഭീഷണിയുമില്ലാതെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്ഞ അനുവദിക്കണമെന്നും സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎന്നില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് 2018ല്‍ ട്വീറ്റ് ചെയ്തതിന് തിങ്കളാഴ്ചയാണ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it