Sub Lead

ഫാസിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ; എസ്ഡിപിഐ സെമിനാർ സംഘടിപ്പിച്ചു

ഫാസിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ; എസ്ഡിപിഐ സെമിനാർ സംഘടിപ്പിച്ചു
X

പത്തനംതിട്ട: ഏപ്രിൽ 14 അംബേദ്കർ ദിനത്തിൽ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം ഡി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഓർഗനൈസർ അൻസാരി മുട്ടാർ, ജില്ലാ സെക്രട്ടറിമാരായ ഷെയ്ക്ക് നജീർ, ഷഫ്ന റാഷിദ്, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാദ് നിരണം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനു ജോർജ്, അംജിത മോൾ, ആറന്മുള മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ് റാഷിദ് സംസാരിച്ചു.


Next Story

RELATED STORIES

Share it