Sub Lead

യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി; ബീനാ ആന്റണിക്കും സ്വാസികക്കും എതിരെ കേസ്

ആലുവ സ്വദേശിനിയായ മുന്‍ നടിയുടെ പരാതിയിലാണ് കേസ്.

യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി; ബീനാ ആന്റണിക്കും സ്വാസികക്കും എതിരെ കേസ്
X

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയില്‍ സിനിമാ-സീരിയല്‍ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് കുമാര്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആലുവ സ്വദേശിനിയായ മുന്‍ നടിയുടെ പരാതിയിലാണ് കേസ്. ബീനാ ആന്റണിയാണ് ഈ കേസിലെ ഒന്നാം പ്രതി. ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും നടി സ്വാസിക മൂന്നാം പ്രതിയുമായി.



swasika

നേരത്തെ മനോജ് കുമാര്‍ യൂട്യൂബില്‍ ചെയ്ത ഒരു വീഡിയോയുടെ പ്രതികരണമായി ആലുവ സ്വദേശിനിയായ നടി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ബീനാ ആന്റണിയും ഫേസ്ബുക്കില്‍ രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കേസും നടപടികളിലേക്കും എത്തിയിരിക്കുന്നത്.

ഇതോടെ ആലുവ സ്വദേശിനിയായ നടി നല്‍കിയ പീഡന-അപകീര്‍ത്തി കേസുകളുടെ എണ്ണം എട്ടായി.

Next Story

RELATED STORIES

Share it