Sub Lead

വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നു: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

ഭൂരിപക്ഷം ആള്‍ക്കാരും അവിടെ പോയാല്‍ ബീഫ് കഴിക്കുന്നു എന്ത് കൊണ്ടാണിത്? നമ്മുടെ സംസ്‌കാരവും പരമ്പരാഗത മൂല്യങ്ങളും അവരെ പഠിപ്പിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നു: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്
X

പട്‌ന: വിവാദ പ്രസ്താവനയുമായി വീണ്ടും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നാണ്‌ അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. ബെഗുസുരായിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഭഗവത് ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കണം. ഇന്ന് മതം സജീവമാണ്. അതിനാല്‍ തന്നെ ജനാധിപത്യവും സജീവമാണ്. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബീഫ് കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു.

നമ്മുടെ കുട്ടികളെ മതപഠന ക്ലാസുകളിലേക്ക് അയക്കണം. അവര്‍ ഇപ്പോള്‍ ഐഐടികളിലൂടെയാണ് കടന്ന് പോകുന്നത്. എഞ്ചീനിയര്‍ ആയി കഴിഞ്ഞാല്‍ അവര്‍ വിദേശത്തേക്ക് പോകുന്നു. ഭൂരിപക്ഷം ആള്‍ക്കാരും അവിടെ പോയാല്‍ ബീഫ് കഴിക്കുന്നു എന്ത് കൊണ്ടാണിത്? നമ്മുടെ സംസ്‌കാരവും പരമ്പരാഗത മൂല്യങ്ങളും അവരെ പഠിപ്പിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മന്ത്രിയാണ് ഗിരിരാജ് സിങ്.

Next Story

RELATED STORIES

Share it