Sub Lead

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത 10 കശ്മീരി യുവാക്കള്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുത്തു

ഒമ്പത് പ്രാദേശിക ക്രിക്കറ്റര്‍മാരും ടൂര്‍ണമെന്റിന്റെ സംഘാടകനെന്ന് കരുതപ്പെടുന്ന കൊല്ലപ്പെട്ട അല്‍ബദര്‍ കമാന്‍ഡറുടെ സഹോദരനും ഉള്‍പ്പെടെ 10 പേരാണ് ഷോപ്പിയാനില്‍ പിടിയിലായതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത 10 കശ്മീരി യുവാക്കള്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുത്തു
X

ശ്രീനഗര്‍: കൊല്ലപ്പെട്ട അല്‍ ബദര്‍ കമാന്‍ഡറുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഷോപിയന്‍ ജില്ലയിലെ 10 യുവാക്കള്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലിസ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുത്തു.

ഒമ്പത് പ്രാദേശിക ക്രിക്കറ്റര്‍മാരും ടൂര്‍ണമെന്റിന്റെ സംഘാടകനെന്ന് കരുതപ്പെടുന്ന കൊല്ലപ്പെട്ട അല്‍ബദര്‍ കമാന്‍ഡറുടെ സഹോദരനും ഉള്‍പ്പെടെ 10 പേരാണ് ഷോപ്പിയാനില്‍ പിടിയിലായതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. സായുധ സംഘടനയായ അല്‍ബദറിന്റെ കമാന്‍ഡറായിരുന്ന സയ്യിദ് റുബാന്റെ സഹോദരന്‍ സയ്യിദ് തജാമുല്‍ ഇമ്രാനാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് റുബാന്‍ കൊല്ലപ്പെട്ടത്.

2019ല്‍ കൊല്ലപ്പെട്ട സഹോദരന്റെ സ്മരണയ്ക്കായി തജാമുല്‍ ജേഴ്‌സികള്‍ വിതരണം ചെയ്യുകയും പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി പേരാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കാണാന്‍ തടിച്ചുകൂടിയയത്. നിലവില്‍ 10 പേര്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുത്തതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it