Sub Lead

പത്തോളം പാക് സൈനികരെ വധിച്ചെന്ന് കരസേന മേധാവി; നിഷേധിച്ച് പാകിസ്താന്‍

അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദത്തെ പാകിസ്താന്‍ തള്ളി. ഇന്ത്യയുടെ നുണപ്രചരണം തുറന്നു കാണിക്കാനായി പി5 രാജ്യങ്ങളുടെ പ്രതിനിധികളുമായി മേഖലയില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറാണെന്നും പാകിസ്താന്‍ പറഞ്ഞു.

പത്തോളം പാക് സൈനികരെ വധിച്ചെന്ന് കരസേന മേധാവി; നിഷേധിച്ച് പാകിസ്താന്‍
X
ന്യൂഡല്‍ഹി: പത്തോളം പാക് സൈനികരെ വധിച്ചതായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ആറ് മുതല്‍ പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം എത്രയാണെന്നത് സംബന്ധിച്ച കണക്കെടുപ്പ് നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

'ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഭീകരരുടെ ഭാഗത്ത് വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. താഗ്ധറിന് അപ്പുറത്തുള്ള ഭീകരക്യാംപുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് മുതല്‍ പത്ത് വരെ പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ക്യാംപുകള്‍ തകര്‍ത്തിട്ടുണ്ട്. അത്ര തന്നെ ഭീകരരും വധിക്കപ്പെട്ടു' ബിപിന്‍ റാവത്ത് പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദത്തെ പാകിസ്താന്‍ തള്ളി. ഇന്ത്യയുടെ നുണപ്രചരണം തുറന്നു കാണിക്കാനായി പി5 രാജ്യങ്ങളുടെ പ്രതിനിധികളുമായി മേഖലയില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറാണെന്നും പാകിസ്താന്‍ പറഞ്ഞു.

നേരത്തെ, പാകിസ്താന്റെ ഭാഗത്തു നിന്നുമുള്ള വെടിവപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it