- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം ചൊവ്വാഴ്ച മുതല്‍
ജൂണ്‍ ആറു വരെയാണ് വിതരണം. അര്‍ഹരുടെ വീടുകളില്‍ സഹകരണബാങ്ക് ജീവനക്കാര്‍ തുക എത്തിക്കും.

തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമ പെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ജൂണ്‍ ആറു വരെയാണ് വിതരണം. അര്‍ഹരുടെ വീടുകളില്‍ സഹകരണബാങ്ക് ജീവനക്കാര്‍ തുക എത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന 14,78,236 കുടുംബങ്ങള്‍ക്ക് അര്‍ഹതയുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷന്‍ കടകളിലും സഹകരണ ബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോള്‍ നല്‍കണം. റേഷന്‍ കാര്‍ഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്.
അതേസമയം, മരണശേഷവും ഗൃഹനാഥയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അര്‍ഹതയുടെ മറ്റു മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുന്ന പക്ഷം ആ കുടുംബത്തെ ധനസഹായ വിതരണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റൊരു മുതിര്‍ന്ന കുടുംബാംഗത്തിന് പണം നല്കി, സത്യവാങ്മൂലം വാങ്ങാം.
RELATED STORIES
യുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMTവരും ദിവസങ്ങളിൽ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
3 July 2025 11:45 AM GMT48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് 300ലധികം...
3 July 2025 11:17 AM GMTകൊവിഡ് വാക്സിനുമായി പെട്ടെന്നുള്ള മരണങ്ങൾക്ക് ബന്ധമില്ല: കേന്ദ്ര...
3 July 2025 10:54 AM GMTകെട്ടിടം ഉപയോഗശൂന്യമെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; കോട്ടയം മെഡിക്കൽ...
3 July 2025 10:09 AM GMT