Sub Lead

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ തീപ്പിടിത്തം; 11 മരണം

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ തീപ്പിടിത്തം;   11 മരണം
X

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുതുനഗറിലെ പടക്കനിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 14ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സേട്ടൂരിനടുത്തുള്ള അച്ചന്‍കുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മാള്‍ ഫയര്‍ വര്‍ക്ക്‌സ് ഫാക്ടറിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു 1.45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. സാത്തൂര്‍, ശിവകാശി, വെമ്പകോട്ടൈ തുടങ്ങി 10 സ്ഥലങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ആദ്യഘട്ടത്തിലെ തുടര്‍ സ്‌ഫോടനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കുറഞ്ഞത് നാല് കെട്ടിടങ്ങളെങ്കിലും തകര്‍ന്നതായാണു പ്രാഥമിക നിഗമനം. പരിക്കേറ്റ 24 പേരെ വിരുദനഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉരസിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഇരകളുടെ കുടുംബങ്ങള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കാന്‍ അനുമതി നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

11 Dead, Blaze At Firecracker Factory in Tamil Nadu's Virudhunagar



Next Story

RELATED STORIES

Share it