- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
11 കാരനായ മുസ് ലിം ബാലനെ നഗ്നനാക്കി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 11 വയസ്സുള്ള മുസ് ലിം ബാലനെ നഗ്നനാക്കി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ലസുദിയ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഇന്‍ഡോറിലെ നിപാനിയ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സ്റ്റാര്‍ സ്‌ക്വയറിനു സമീപം കളിക്കുകയായിരുന്ന ആണ്‍കുട്ടിയെയാണ് പ്രായപൂര്‍ത്തിയാവാത്ത പ്രതികള്‍ വസ്ത്രമുരിഞ്ഞ് മര്‍ദ്ദിക്കുകയും ജയ് ശ്രീറാം, പാകിസ്താന്‍ മൂര്‍ദാബാദ് എന്നിങ്ങനെ മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തത്. ബൈപ്പാസിലെ ബെസ്റ്റ് പ്രൈസിന് സമീപം കളിപ്പാട്ടം വില്‍പ്പന ചെയ്യുന്ന കുട്ടിയെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ബാലന്‍ മര്‍ദ്ദനമേറ്റ് കരയുന്നതും ജയ് ശ്രീറാം ഉള്‍പ്പെടെ പ്രതികള്‍ വിളിച്ചുകൊടുക്കുന്നതെല്ലാം വിളിച്ചുപറയുന്നതും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തിട്ടുള്ളത്. കളിപ്പാട്ടം വാങ്ങാനെന്ന വ്യാജേന പ്രതികള്‍ കുട്ടിയെ മഹാലക്ഷ്മി നഗറിന് സമീപം കൊണ്ടുപോയി നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയായിരുന്നു. അവര്‍ തന്നെ മര്‍ദിക്കുകയും വസ്ത്രം അഴിച്ചുമാറ്റുകയും ചെയ്തു. ബാലന്‍ രക്ഷപ്പെട്ട് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇരയ്ക്ക് അതിവേഗം നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. അതേസമയം, പ്രതികളെ കസ്റ്റഡിയിലെടുത്തതായും സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും പോലിസ് അഭ്യര്‍ത്ഥിച്ചു. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം കുട്ടികളിലേക്കും പകര്‍ന്നതിന്റെ ഉദാഹരണമാണിതെന്ന് ചില ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി.