Sub Lead

കാര്‍ഷിക സമരം: 14 കേസുകളിലായി 122 കര്‍ഷകര്‍ അറസ്റ്റിലായി; 16 പ്രക്ഷോഭകരെ കാണാനില്ലെന്നും നേതാക്കള്‍

റിപബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തതെന്നും നേതാക്കള്‍ പറഞ്ഞു. പല കേസുകളും വ്യാജമാണ്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക സമരം: 14 കേസുകളിലായി 122 കര്‍ഷകര്‍ അറസ്റ്റിലായി; 16 പ്രക്ഷോഭകരെ കാണാനില്ലെന്നും നേതാക്കള്‍
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 122 പേര്‍ അറസ്റ്റില്‍. 14 കേസുകളിലായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സമര നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കള്ളക്കേസുകള്‍ ചുമത്തിയാണ്

പലരെയും അറസ്റ്റ് ചെയ്തത്. റിപബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തതെന്നും നേതാക്കള്‍ പറഞ്ഞു. പല കേസുകളും വ്യാജമാണ്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായ കര്‍ഷകര്‍ക്ക് നിയമസഹായം അനുവദിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

അതേസമയം, കര്‍ഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത 16 കര്‍ഷകരെ ഇതുവരെ കണ്ടെത്താനായില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. കാണാതായവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും സമര നേതാക്കള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി അതിര്‍ത്തിയിലാണ് കര്‍ഷകര്‍ സമരം തുടരുന്നത്. അതിര്‍ത്തിയിലെ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്ന അതേസമയം, സമരം ദീര്‍ഘകാലം നീളുമെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it