- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
13കാരിയെ ബസ്സിനുള്ളില്‍ പീഡിപ്പിച്ച സംഭവം; മൂന്നാം പ്രതി അറസ്റ്റില്‍
ഏറ്റുമാനൂര്‍ വള്ളിക്കാട് നിരപ്പേല്‍ വിഷ്ണു മനോഹരന്‍(30) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം.

പാല: പ്രണയം നടിച്ച് ബസ്സിനുള്ളില്‍ വച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാം പ്രതി അറസ്റ്റില്‍. ഏറ്റുമാനൂര്‍ വള്ളിക്കാട് നിരപ്പേല്‍ വിഷ്ണു മനോഹരന്‍(30) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം.
നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിയെ ബസ് കണ്ടക്ടര്‍ അഫ്‌സല്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ബസ്സിനുള്ളില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബസ്സിനുള്ളില്‍ കയറ്റിയതിനുശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും ഡ്രൈവര്‍ എബിനും അഫ്‌സലിന് ഒത്താശചെയ്ത് ബസ്സിന്റെ ഷട്ടര്‍ താഴ്ത്തി പുറത്തുപോവുകയായിരുന്നു. തുടര്‍ന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു പാലാ സികെ കെ പി ടോംസന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ബസ്സിനുള്ളില്‍ നിന്നും പെണ്‍കുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്‌സലിനെയും കണ്ടെത്തുകയായിരുന്നു. ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും പോലിസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും പിടികൂടിയിരുന്നു. ഒന്നാം പ്രതി അഫ്‌സലും രണ്ടാം പ്രതി എബിനും ഇപ്പോള്‍ റിമാന്‍ഡിലാണ്.
സംഭവദിവസം അഫ്‌സലിനെയും എബിനെയും പോലിസ് പിടികൂടിയതറിഞ്ഞ കണ്ടക്ടര്‍ വിഷ്ണു സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂര്‍ അമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഞായറാഴ്ച രാവിലെ എസ്‌ഐ അഭിലാഷ് എംഡി, എഎസ്‌ഐമാരായ ബിജു വര്‍ഗീസ്, ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിപിഒ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്ക്ക് ബിജെപി ബന്ധം?...
20 May 2025 1:57 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള് ഇന്ന് സുപ്രിംകോടതി പരിഗണിക്കും
20 May 2025 1:45 AM GMTഗസയിലെ അതിക്രൂര നടപടികള് നിര്ത്തിയില്ലെങ്കില് ഇസ്രായേലിനെതിരെ...
20 May 2025 1:27 AM GMTദലിത് യുവതിക്കെതിരായ അതിക്രമത്തില് കുറ്റക്കാരായ മുഴുവന്...
20 May 2025 1:05 AM GMTകണ്ണൂര് സ്വദേശി സൗദിയില് കുഴഞ്ഞുവീണ് മരിച്ചു
20 May 2025 12:57 AM GMTകാണാതായ മൂന്നു വയസുകാരി പുഴയില് മരിച്ച നിലയില്; അമ്മക്കെതിരെ...
20 May 2025 12:46 AM GMT