Sub Lead

മധ്യപ്രദേശില്‍ പതിമൂന്നുകാരിയെ ഒമ്പത് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; ആറ് പേര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ പതിമൂന്നുകാരിയെ ഒമ്പത് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; ആറ് പേര്‍ അറസ്റ്റില്‍
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ 13 കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ പ്രതികളായ ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് സംഭവം നടന്നത്. ഒമ്പത് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ അഞ്ച് ദിവസം പീഡിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. ജനുവരി നാലിനാണ് ആദ്യമായി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ അറിയാവുന്ന യുവാവും ആറ് കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചത്. ജനുവരി അഞ്ചിന് കുട്ടിയെ തിരികെ വിടും മുമ്പ് സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ജനുവരി 11ന് കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയതായി പോലിസ് പറയുന്നു. കാട്ടിലും ഭക്ഷണശാലയിലും ബന്ദിയാക്കി വെച്ചായിരുന്നു പീഡനം. മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. അതിന് ശേഷവും വീണ്ടും കൂട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി നടന്ന കാര്യങ്ങള്‍ വിവരിച്ചു. പ്രതികള്‍ക്കായി പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് പ്രതികളായ ആറുപേരെ പിടികൂടിയത്.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പൊതു അവബോധം നടത്തുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിന്റെ ' കാമ്പയിന്‍ നടക്കുന്ന സമയത്താണ് ക്രൂര കുറ്റകൃത്യം നടന്നത്.








Next Story

RELATED STORIES

Share it