Big stories

ആന്ധ്രാപ്രദേശില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു; നാല് പേരുടെ നില ഗുരുതരം

ആന്ധ്രാപ്രദേശില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു; നാല് പേരുടെ നില ഗുരുതരം
X
അമരാവതി: ആന്ധ്രാപ്രദേശിലെ കര്‍നൂളില്‍ ദേശീയപാത 44 ല്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ കര്‍നൂള്‍ ജില്ലയിലെ വെല്‍ദുര്‍ത്തി മണ്ഡലത്തിലെ മദര്‍പൂര്‍ ഗ്രാമത്തിനടുത്താണ് അപകടം. പരിക്കേറ്റ എല്ലാവരെയും സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ചിറ്റൂര്‍ ജില്ലയിലെ മടനപ്പള്ളിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ അജ്മറിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ റോഡിന്റെ ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലര്‍ച്ചെ മൂന്നിനും 3.30നും ഇടയിലാണ് അപകടം നടന്നത്. ഒരു കുട്ടിയും എട്ട് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി എഎന്‍എ റിപോര്‍ട്ട് ചെയ്തു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.





Next Story

RELATED STORIES

Share it