Sub Lead

സിറിയയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 14 മരണം; 23 പേര്‍ക്ക് പരിക്ക്

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

സിറിയയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 14 മരണം; 23 പേര്‍ക്ക് പരിക്ക്
X

ദമാസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയന്‍ പട്ടണമായ അസാസില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മുസ്‌ലിം പള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നതായി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകസമിതിയുടെ തലവന്‍ റമി അബ്ദുര്‍റഹ്മാന്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. വൈകുന്നേരത്തെ പ്രാര്‍ഥനകള്‍ക്കുശേഷം പള്ളിയില്‍നിന്ന് മടങ്ങിയവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

സ്‌ഫോടനത്തിന് പിന്നിലാരെന്നോ കാരണമെന്തെന്നോ വ്യക്തമായിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. പട്ടണത്തിലെ മാര്‍ക്കറ്റിലേക്കുള്ള പ്രവേശന കവാടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറോളം കടകള്‍ കത്തിനശിച്ചതായും മറ്റ് നിരവധി നാശനഷ്ടങ്ങളുണ്ടായതായും പ്രദേശവാസിയായ അബൂ യുസുഫ് പറഞ്ഞു. അതേസമയം, ഞായറാഴ്ച രാവിലെ റാഖയിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി സിറിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it