- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
14കാരിയെ കളനാശിനി കുടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; പിതാവ് കസ്റ്റഡിയില്‍

കൊച്ചി: 14കാരിയായ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചും കളനാശിനി കുടിപ്പിച്ചും പിതാവ് കൊല്ലാന്‍ശ്രമിച്ചതായി പരാതി. എറണാകുളം ആലങ്ങാട്ടാണ് സംഭവം. മര്‍ദനമേറ്റും കളനാശിനി അകത്തുചെന്നും അവശയായ പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തില്‍ 14കാരിയുടെ പിതാവിനെ ആലുവ വെസ്റ്റ് പോലിസ് കസ്റ്റഡിയിലെടുത്തു. ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരിലാണ് ക്രൂരമര്‍ദ്ദനമെന്നാണ് പറയപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് പെണ്‍കുട്ടിയെ പിതാവ് അതിക്രൂരമായി മര്‍ദിച്ചത്. സഹപാഠിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം വീട്ടിലറിഞ്ഞപ്പോള്‍ പിതാവ് വിലക്കിയിട്ടും പെണ്‍കുട്ടി ബന്ധം തുടര്‍ന്നതാണ് ക്രൂരമായ മര്‍ദ്ദനത്തിന് കാരണമെന്നുമാണ് പരാതി.
പെണ്‍കുട്ടിയെ കമ്പിവടി കൊണ്ട് തല്ലിച്ചതയ്ക്കുകയും ബലംപ്രയോഗിച്ച് കളനാശിനിയും കുടിപ്പിക്കുകയുമായിരുന്നു. കളനാശിനി അകത്തുചെന്നതാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാവാന്‍ കാരണം. സംഭവം ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമികവിവരം. ദേഹമാസകലം മര്‍ദനമേറ്റ പരിക്കുകളേറ്റതായാണ് വിവരം.
RELATED STORIES
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടിവെയ്ക്കാന്‍ നീക്കം
21 May 2025 1:25 PM GMTഷഹബാസ് കൊലപാതകം; കുറ്റാരോപിതരായ വിദ്യാർഥികളുടെ പരീക്ഷാഫലം...
21 May 2025 12:31 PM GMTതുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നില്‍ സമൂഹം അപമാനിക്കപ്പെടുന്നു;...
21 May 2025 10:00 AM GMTശബരിമല തീര്‍ഥാടക ഷോക്കേറ്റ് മരിച്ച സംഭവം, ഗുരുതര സുരക്ഷാ വീഴ്ച;...
21 May 2025 7:49 AM GMTമാനന്തവാടി റൂസ കോളേജ് ; സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന കബളിപ്പിക്കല്‍...
21 May 2025 7:46 AM GMTആര്‍എസ്എസ് പ്രവര്ത്തകന് പൊള്ളലേറ്റ സംഭവം; സമഗ്രാന്വേഷണം നടത്തണം:...
21 May 2025 7:18 AM GMT