Sub Lead

രാജസ്ഥാനില്‍ 16കാരിയെ കഴുത്തറുത്ത് കൊന്നു

രാജസ്ഥാനില്‍ 16കാരിയെ കഴുത്തറുത്ത് കൊന്നു
X
ജയ്പൂര്‍: രാജ്സ്ഥാനില്‍ 16കാരിയെ കഴുത്തറുത്ത് കൊന്നു. പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പോലിസ് നിഗമനം. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ അയല്‍വാസികളായ രണ്ടു യുവാക്കളെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പൊലിസ് അറിയിച്ചു.


സംഭവം ബാര്‍മര്‍ ജില്ലയിലാണ്. ഷിയോ പോലിസ് സ്‌റ്റേഷന്‍ പ്രദേശത്തെ സുവാല ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീടിന് പുറകിലുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കഴുത്ത് അറുത്ത നിലയിലായിരുന്നെന്ന് ബാര്‍മര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ വ്യക്തമാക്കി. നിരവധി ഗ്രാമവാസികള്‍, പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥലത്ത് തടിച്ചുകൂടി.




Next Story

RELATED STORIES

Share it