Sub Lead

ന്യൂയോര്‍ക്കിലെ പാര്‍പ്പിട സമുച്ഛയത്തില്‍ വന്‍ തീപ്പിടിത്തം; ഒമ്പത് കുട്ടികളടക്കം 19 പേര്‍ മരിച്ചു

ന്യൂയോര്‍ക്കിലെ പാര്‍പ്പിട സമുച്ഛയത്തില്‍ വന്‍ തീപ്പിടിത്തം; ഒമ്പത് കുട്ടികളടക്കം 19 പേര്‍ മരിച്ചു
X

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ പാര്‍പ്പിട സമുച്ഛയത്തില്‍ വന്‍ തീപ്പിടിത്തം. ഒമ്പത് കുട്ടികളടക്കം 19 പേര്‍ മരിച്ചു. 32 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു. ഈസ്റ്റ് 181ാം സ്ട്രീറ്റിലെ 19 നിലകളുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയിലുണ്ടായ തീപ്പിടിത്തം മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. എല്ലാ നിലകളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചതായി കമ്മീഷണര്‍ നൈഗ്രോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 200 ഓളം അഗ്‌നിശമന സേനാംഗങ്ങളെയാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപ്പിടിത്തങ്ങളിലൊന്നാണ് ഇതെന്നാണ് നഗരത്തിലെ അഗ്‌നിശമന കമ്മീഷണര്‍ വിശേഷിപ്പിച്ചത്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും കഠിനമായ പുക ശ്വസിച്ചത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പലര്‍ക്കും ഹൃദയസ്തംഭനവും ശ്വാസതടസ്സവും നേരിട്ട അവസ്ഥയിലാണ് പുറത്തെടുത്തത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ഫിലാഡല്‍ഫിയയില്‍ വീടിന് തീപ്പിടിച്ച് എട്ട് കുട്ടികളടക്കം 12 പേര്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഞായറാഴ്ചത്തെ തീപ്പിടിത്തം. 1990ല്‍ ഹാപ്പി ലാന്‍ഡ് സോഷ്യല്‍ ക്ലബ് തീപ്പിടിത്തത്തില്‍ 87 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Next Story

RELATED STORIES

Share it