Sub Lead

രാജ്യത്ത് ആദ്യദിനം 1.91 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തു

രാജ്യത്ത് ആദ്യദിനം 1.91 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തു
X
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യദിനം കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 1.91 ലക്ഷം പേര്‍ ഡല്‍ഹി എംയിംസ് ആശുപത്രിയില്‍ ശൂചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്‌സിന്‍ നല്‍കിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ചത്.

പതിനൊന്ന് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് അംഗീകാരം ലഭിച്ച കൊവിഷീല്‍ഡ് വാക്‌സിനും കൊവാക്‌സിനും വിതരണം ചെയ്തത്. മറ്റു സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു വാക്‌സിന്‍ മാത്രമാണ് വിതരണം ചെയ്തത്. കേരളത്തില്‍ കോവിഷീല്‍ഡാണ് കുത്തിവെച്ചത്. അസം, ബിഹാര്‍, ഹരിയാണ, കര്‍ണാടക, ഒഡീഷ, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് വാക്‌സിനുകളും കുത്തിവെച്ചത്.




Next Story

RELATED STORIES

Share it