- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎസില്‍ മരിച്ച നിലയില്‍

ഹൈദരാബാദ്: രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികലെ യുഎസിലെ കണക്റ്റിക്കട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വനപര്‍ത്തി സ്വദേശി ജി ദിനേശ്(22), ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശി നികേഷ്(21) എന്നിവരാണ് മരിച്ചത്. 2023 ഡിസംബര്‍ 28നാണ് ഉപരിപഠനത്തിനായി ദിനേശ് യുഎസിലെ കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡിലേക്ക് പോയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നികേഷ് അവിടേക്ക് എത്തിയത്. അടുത്ത മുറിയില്‍ താമസിക്കുന്ന ദിനേശിന്റെ സുഹൃത്തുക്കളാണ് ശനിയാഴ്ച രാത്രി വിളിച്ച് മകനും സുഹൃത്തും മരണപ്പെട്ടതായി അറിയിച്ചതെന്നും എങ്ങനെ മരിച്ചുവെന്ന് ഞങ്ങള്‍ക്ക് ഒരു സൂചനയുമില്ലെന്നും ദിനേശിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ദിനേശിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡിയുടെയും തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെയും സഹായം തേടിയതായി ദിനേശിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. നികേഷിനെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ ജില്ലാ കലക്ടറേറ്റില്‍ പോലും വിവരം ലഭിച്ചിട്ടില്ലെന്ന് ശ്രീകാകുളം പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിഎസ്പി കെ ബാലരാജു പറഞ്ഞു.
RELATED STORIES
റിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMTലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍; ജൂതന്മാരാണെന്ന് പുറത്ത്...
13 Jun 2025 5:11 PM GMTഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം
13 Jun 2025 4:57 PM GMTവര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി;...
13 Jun 2025 4:37 PM GMTഇറാന് പിന്തുണ പ്രഖ്യാപിച്ച് അല്‍ ഖസ്സം ബ്രിഗേഡ്സ്
13 Jun 2025 4:18 PM GMTയുദ്ധവിമാനങ്ങളെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിപ്പിക്കില്ലെന്ന്...
13 Jun 2025 3:58 PM GMT