Sub Lead

കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍ 20കാരിയെ കണ്ടെത്തി; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍ 20കാരിയെ കണ്ടെത്തി; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
X

കൊച്ചി: ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ ഇരുപതുകാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. അതീവ ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തില്‍ കയര്‍ മുറുകി, അര്‍ധനഗ്‌നയായ നിലയിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് യുവതിയെ കണ്ടെത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ഇവര്‍ ദത്തുപുത്രി ആണെന്നാണ് സൂചനകള്‍. മാതാപിതാക്കള്‍ വീട്ടിലുണ്ടാകാത്തതിനാല്‍ മിക്ക ദിവസങ്ങളിലും യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സമീപത്ത് കൂടെ പോയ ബന്ധുവാണ് ഇവരെ അവശനിലയില്‍ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവില്‍ ഉറുമ്പരിച്ചിരുന്നു. കേസില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത ആണ്‍സുഹൃത്ത് ഒരു തല്ലുകേസിലെ പ്രതിയാണ്. അതേസമയം ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി പോക്‌സോ കേസിലെ അതിജീവിതയാണ്. 2012ലാണ് ആ കേസിനാസ്പദമായ സംഭവം നടന്നത്. ഇപ്പോഴത്തെ സംഭവത്തിന് ആ കേസുമായി ബന്ധമില്ലെന്നാണ് വിവരം.

Next Story

RELATED STORIES

Share it