Sub Lead

അമേരിക്കന്‍ സ്പ്രിന്ററും ലോങ് ജംപറുമായ ടോറി ബോവി അന്തരിച്ചു

അമേരിക്കന്‍ സ്പ്രിന്ററും ലോങ് ജംപറുമായ ടോറി ബോവി അന്തരിച്ചു
X

ഫ്‌ളോറിഡ: മൂന്ന് ഒളിംപിക്‌സ് മെഡലുകളും രണ്ട് ലോക കിരീടങ്ങളും നേടിയ അമേരിക്കന്‍ സ്പ്രിന്ററും ലോംഗ് ജംപറുമായ ടോറി ബോവി അന്തരിച്ചു. 32 വയസ്സായിരുന്നു. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷിക്കുന്നില്ലെന്നും പോലിസ് അറിയിച്ചു. ടോറി ബോവിയുടെ മാനേജ്‌മെന്റ് ഏജന്‍സിയായ ഐക്കണ്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റാഗ്രാമിലാണ് മരണവിവരം അറിയിച്ചത്.

ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ടോറി ബോവിയുടെ അകാലവേര്‍പാടില്‍ ഞെട്ടലും അഗാധമായ ദുഃഖവും ഉണ്ടെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് ട്വീറ്റ് ചെയ്തു. റിയോ 2016 ഒളിംപിക് ഗെയിംസില്‍ മൂന്ന് മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. 2017 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തിലും 4ഃ100 മീറ്റര്‍ റിലേയിലും സ്വര്‍ണ മെഡല്‍ നേടി. 2019ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ലോങ് ജംപില്‍ നാലാം സ്ഥാനത്തെത്തി. അവസാന ഔദ്യോഗിക മല്‍സരം 2022 ജൂണിലായിരുന്നു. ടോറി ബോവി ജനിച്ചതും വളര്‍ന്നതും മിസിസിപ്പിയിലാണ്.

Next Story

RELATED STORIES

Share it