Sub Lead

ഷിന്‍ഡെയ്ക്കും അടിപതറി; ഒപ്പമുള്ള 22 എംഎല്‍എമാര്‍ കടുത്ത ബിജെപിയില്‍ ചേരും

അദ്ദേഹത്തിന്റെ മുഖ്യമന്ത്രി കുപ്പായം എപ്പോള്‍ വേണമെങ്കിലും അഴിഞ്ഞുപോകുമെന്ന് എല്ലാവര്‍ക്കും മനസിലായി. അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പില്‍ ഷിന്‍ഡെ പക്ഷം സ്ഥാനാർത്ഥിയെ നിര്‍ത്താന്‍ പദ്ധതിയിട്ടിരുന്നു. ബിജെപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അത് ഒഴിവാക്കിയതെന്നും ലേഖനത്തില്‍ പറയുന്നു.

ഷിന്‍ഡെയ്ക്കും അടിപതറി; ഒപ്പമുള്ള 22 എംഎല്‍എമാര്‍ കടുത്ത ബിജെപിയില്‍ ചേരും
X

മുംബൈ: ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ 40 എംഎല്‍എമാരില്‍ 22 പേര്‍ ബിജെപിയിലേക്ക് എന്ന് റിപോര്‍ട്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ പ്രതിവാര കോളത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഷിന്‍ഡെ പക്ഷത്തെ 22 എംഎല്‍എമാര്‍ കടുത്ത അതൃപ്തിയിലാണ്. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിജെപി ഒരുക്കിയ താത്കാലിക സംവിധാനം മാത്രമാണെന്നും കോളത്തില്‍ പറയുന്നു

അദ്ദേഹത്തിന്റെ മുഖ്യമന്ത്രി കുപ്പായം എപ്പോള്‍ വേണമെങ്കിലും അഴിഞ്ഞുപോകുമെന്ന് എല്ലാവര്‍ക്കും മനസിലായി. അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പില്‍ ഷിന്‍ഡെ പക്ഷം സ്ഥാനാർത്ഥിയെ നിര്‍ത്താന്‍ പദ്ധതിയിട്ടിരുന്നു. ബിജെപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അത് ഒഴിവാക്കിയതെന്നും ലേഖനത്തില്‍ പറയുന്നു.

മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത്, സര്‍പഞ്ച് തെരഞ്ഞെടുപ്പുകളില്‍ ഷിന്‍ഡെ വിഭാഗത്തിന്റെ അവകാശവാദം തെറ്റാണ്. നിലവില്‍ ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള നാല്‍പ്പത് എംഎല്‍എമാരില്‍ 22 പേര്‍ അതൃപ്തരാണ്. ഇവര്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്നും ലേഖനത്തില്‍ പറയുന്നു. മഹാരാഷ്ട്രയെ നശിപ്പിച്ചതില്‍ ജനങ്ങള്‍ അദ്ദേഹത്തോട് പൊറുക്കില്ലെന്നും ബിജെപിയുടെ നേട്ടത്തിനായി ഷിന്‍ഡെയെ ഉപയോഗിക്കുന്നത് തുടരുമെന്നും ലേഖനത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it