- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ പ്രക്ഷോഭകരെ വേട്ടയാടി മഹാരാഷ്ട്ര പോലിസ്; 50 ലക്ഷം രൂപ വരേയുള്ള ബോണ്ടില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട് നോട്ടിസ്
ക്രമസമാധാനം തകര്‍ക്കുന്ന ഏത് നടപടിയുണ്ടായാലും പ്രക്ഷോഭങ്ങളില്‍ പങ്കെടുത്താലും ജാമ്യം റദ്ദാക്കുമെന്നും മുംബൈയില്‍ നിന്ന് നാട് കടത്തുമെന്നും ബോണ്ടിലെ നിബന്ധനകളില്‍ പറയുന്നു.

മുംബൈ: പൗരത്വ പ്രക്ഷോഭകരെ വേട്ടയാടി മഹാരാഷ്ട്ര പോലിസ്. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത 25 പേര്‍ക്കെതിരേ മൂന്ന് പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് നോട്ടിസ് അയച്ചു. രണ്ട് വര്‍ഷത്തേക്ക് ഒരു ലക്ഷം മുതല്‍ 50 ലക്ഷം വരെ ബോണ്ടില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
എംആര്‍എ മാര്‍ഗ്, കൊളാബ, ടാര്‍ഡിയോ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നാണ് സമരത്തില്‍ പങ്കാളികളായവര്‍ക്ക് നോട്ടിസ് അയച്ചിരിക്കുന്നത്. പൗരത്വ പ്രക്ഷോഭത്തിലും ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് നടന്ന സമരത്തിലും പങ്കെടുത്തവര്‍ക്കാണ് നോട്ടിസ്. ക്രമസമാധാനം തകര്‍ക്കുന്ന ഏത് നടപടിയുണ്ടായാലും പ്രക്ഷോഭങ്ങളില്‍ പങ്കെടുത്താലും ജാമ്യം റദ്ദാക്കുമെന്നും മുംബൈയില്‍ നിന്ന് നാട് കടത്തുമെന്നും ബോണ്ടിലെ നിബന്ധനകളില്‍ പറയുന്നു.
മുംബൈ സെന്‍ട്രലില്‍ 56 ദിവസം നീണ്ട് നിന്ന മുംബൈ ബാഗ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവരും മുംബൈ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കുമാണ് പോലിസ് നോട്ടിസ് അയച്ചിരിക്കുന്നത്.
പോലിസ് നടപടി പൗരന്‍മാരുടെ മൗലികാവാകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് പൊതുജനങ്ങളുടെ പ്രതിഷേധം തടയാനുള്ള തന്ത്രമാണെന്നും പൊതുപ്രവര്‍ത്തകര്‍ ആരോപിച്ചു.
ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ 107 (സമാധാനം നിലനിര്‍ത്തുന്നതിനുള്ള സുരക്ഷാ മുന്‍കരുതല്‍), 110 (പതിവ് കുറ്റവാളികളില്‍ നിന്ന് നല്ല പെരുമാറ്റത്തിനുള്ള സുരക്ഷാ മുന്‍കരുതല്‍) എന്നിവ പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പോലിസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് നോട്ടിസ് ലഭിച്ച 13 പേരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ഇസ്രത്ത് ഖാന്‍ പറഞ്ഞു. പോലിസ് നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം നമുക്കുണ്ട്. ക്രമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരേയുള്ള നടപടിക്രമങ്ങളാണ് സമരക്കാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും അന്യായവുമാണെന്ന് മറ്റൊരു അഭിഭാഷകന്‍ വിജയ് ഹിരേമത്ത് പറഞ്ഞു. പോലിസ് സമരക്കാര്‍ക്കെതിരേ ഇത്തരം നടപടികള്‍ ആരംഭിച്ചാല്‍ ജനാധിപത്യത്തിലെ ഏതെങ്കിലും നയത്തെ ആളുകള്‍ എങ്ങനെ എതിര്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു.
സമരത്തിന്റെ ഭാഗമായ കൂടുതല്‍ ആളുകള്‍ക്ക് നോട്ടിസ് നല്‍കാന്‍ സാധ്യതയുണ്ടെന്നും പോലിസ് നടപടി പ്രതീക്ഷിക്കുന്നതായും സമരക്കാര്‍ പറഞ്ഞു. മുംബൈ പോലിസ് ഉദ്യോഗസ്ഥരും ഇത് സ്ഥിരീകരിച്ചു.
'ഞങ്ങള്‍ കൂടുതല്‍ പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയയ്ക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് ഒരു വിശദീകരണം നല്‍കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്, അവര്‍ തൃപ്തികരമായ പ്രതികരണങ്ങള്‍ നല്‍കിയില്ലെങ്കില്‍, ബോണ്ടുകള്‍ പൂരിപ്പിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടും.
സെപ്റ്റംബര്‍ 29 ന് എംആര്‍എ മാര്‍ഗ് പോലിസില്‍ നിന്ന് നോട്ടിസ് ലഭിച്ച 23 കാരനായ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി വിനിത് വിചാരെ, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തിനെതിരെ ജനുവരി ആറിന് ഹുത്താമ ചൗക്കില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതായി പറഞ്ഞു. 'ഒരു സഹ വിദ്യാര്‍ത്ഥിയെന്ന നിലയില്‍, ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് എനിക്ക് തോന്നി'. വിനീത് പറഞ്ഞു. നോട്ടിസിനെതിരേ കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മേഘാ ഷിര്‍സാഗര്‍ എന്ന വിദ്യാര്‍ഥിയോട് 5 ലക്ഷം രൂപ ജാമ്യം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'ഈ നോട്ടിസിനും എഫ്‌ഐആറിനും എതിരേ കോടതിയില്‍ പോരാടുമെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഭരണഘടനാ അവകാശങ്ങള്‍ക്കായി പോരാടുന്നതിനായി രൂപീകരിച്ച സാംസ്‌കാരിക കൂട്ടായ്മയായ സമ കലാ മഞ്ചിലെ അംഗം കൂടിയാണ് 28 കാരന്‍.
ജെഎന്‍യു ആക്രമണത്തിനെതിരെ ജനുവരി 6 ന് നടത്തിയ ്ഗേറ്റ്‌വേ റാലി സമാധാനപരമായിരുന്നെന്ന് മുംബൈ സര്‍വകലാശാലയിലെ സാമൂഹ്യപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ വിപുല്‍ മുംബാര്‍ക്കര്‍ പറഞ്ഞു. 'എന്തിനാണ് ഞങ്ങള്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്,' ഒക്ടോബര്‍ 1 ന് 5 ലക്ഷം രൂപയ്ക്ക് ബോണ്ട് ഒപ്പിടാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥി പറഞ്ഞു.
RELATED STORIES
രണ്ട് വയസുകാരന് നീന്തല്‍കുളത്തില്‍ വീണുമരിച്ചു
11 May 2025 2:13 AM GMT123 കഴുകന്മാര് വിഷം അകത്ത് ചെന്ന് ചത്തു
11 May 2025 2:09 AM GMTമുദ്ദബല്ലിയില് തൊട്ടുകൂടായ്മ ഒഴിവാക്കാന്‍ ധാരണ; ബാര്‍ബര്‍ ഷോപ്പുകള്‍...
11 May 2025 1:45 AM GMTനഗ്രോട്ട സൈനികതാവളത്തിന് നേരെ വെടിവയ്പ്: സൈനികന് പരിക്ക്
11 May 2025 1:12 AM GMTവിദേശജോലിത്തട്ടിപ്പ് കേസ്: കാര്‍ത്തികക്ക് ഡോക്ടര്‍ രജിസ്ട്രേഷന്...
11 May 2025 1:05 AM GMTതുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ സ്ത്രീകള്‍ക്ക്...
11 May 2025 12:56 AM GMT